Kerala Top Stories

നവാസിനു ചുറ്റും ചിലർ വിഷച്ചിലന്തിവല നെയ്തു, അസി. കമ്മീഷണർക്ക് രൂക്ഷ വിമർശനവുമായി പൊലീസ് ഓഫീസേഴ്‍സ് അസോസിയേഷൻ

കോഴിക്കോട്: സിഐ നവാസിന്‍റെ തിരോധാനത്തില്‍ കൊച്ചി അസിസ്റ്റന്‍റ് കമ്മീഷണർക്കെതിരെ രൂക്ഷ വിമർശനവുമായി പൊലീസ് ഓഫീസേഴ്‍സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് പൃഥിരാജ്. നവാസിനു ചുറ്റും ചിലർ വിഷച്ചിലന്തിവല നെയ്തുവെന്നും ക്വാർട്ടേഴ്സിൽ പോയി ഒളിച്ചിട്ടും ചില പാതാള കരണ്ടികൾ നവാസിനെ തേടി പോയെന്നും പൃഥിരാജ് പറഞ്ഞു. ഉത്തരവാദികളായ ഉദ്യോഗസ്ഥനെതിരെ മാതൃകപരമായ നടപടിയുണ്ടാകുമെന്ന് ഉന്നത ഉദ്യോഗസ്ഥർ ഉറപ്പു നൽകിയെന്നും അസോസിയേഷൻ പ്രസിഡന്‍റ് വ്യക്തമാക്കി.

അതേസമയം മേലുദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി, നവാസിന്‍റെ ഭാര്യ രംഗത്തെത്തി. തന്‍റെ ഭര്‍ത്താവിനെ മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിക്കുകയും സമ്മര്‍ദ്ദത്തിലാഴ്ത്തുകയും ചെയ്തെന്ന് അവര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. കാണാതാവുന്നതിന് തലേന്ന് രാത്രിയില്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ് നവാസ് വീട്ടിലെത്തിയതെന്ന് ഭാര്യ പറഞ്ഞു.

വയര്‍ലെസിലൂടെ മേലുദ്യോഗസ്ഥനായ കൊച്ചി അസി.കമ്മീഷണര്‍ പരസ്യമായി തെറി പറഞ്ഞതില്‍ കടുത്ത ദുഖത്തിലും സമ്മര്‍ദ്ദത്തിലുമായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ കൂടുതല്‍ ഒന്നും ഇപ്പോള്‍ ചോദിക്കരുത് എന്നാണ് തന്നോട് പറഞ്ഞത്. പുലര്‍ച്ചയോടെ എണീറ്റ് ഹാളില്‍ പോയി ടിവി വച്ചു. അതിന് ശേഷമാണ് ആളെ കാണാതായതെന്നും നവാസിന്‍റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.

Related posts

നിങ്ങളുടെ നാട്ടിലെ റോഡ് തകര്‍ന്നു കിടക്കുകയാണോ? എങ്കില്‍ ഇനി ഇതേ വഴിയുള്ളൂ…

വെള്ളാപ്പള്ളിക്ക് ജാമ്യം

subeditor

സംഝോത സ്‌ഫോടനം: സ്വാമി അസീമാനന്ദയുടെ ജാമ്യം എതിര്‍ക്കില്ലെന്ന കേന്ദ്ര നിലപാടിനെതിരെ പാക്കിസ്‌താന്‍

subeditor

കുഞ്ഞാലികുട്ടി നയിക്കുന്ന കേരളാ യാത്രക്ക് ഇന്നു തുടക്കം

subeditor

കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ എംപിമാരെ രഹസ്യമായി നിരീക്ഷിക്കുന്നതായി ആരോപണം; എംപിമാരുടെ മൊബൈല്‍ ഫോണ്‍ മോഷണം പതിവാകുന്നു

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ സാക്ഷികളുടെ രഹസ്യമൊഴി രേപ്പെടുത്താന്‍ പൊലീസിന്റെ നീക്കം

15 വര്‍ഷം ഓടിയ ബസുകള്‍ക്ക് അഞ്ചു വര്‍ഷം കൂടി സര്‍വീസ് നടത്താന്‍ അനുമതി

എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിക്കെതിരെ റിസർവ്വ് ബാങ്ക് അന്വേഷണം തുടങ്ങി

subeditor

യാത്രയ്ക്ക് 20 മിനിറ്റ് മുമ്പ് സ്റ്റേഷനിലെത്തി ചെക്ക് ഇന്‍ ചെയ്യണം; സുപ്രധാന മാറ്റങ്ങള്‍ക്കൊരുങ്ങി റെയില്‍വെ

പാക്കിസ്ഥാനിലേക്ക് പോയേക്കാം ടികറ്റ് തരാമോ- കവി കുരീപ്പുഴ

subeditor

കുഞ്ഞുണ്ടാകുന്നത് വരെ നേരിടേണ്ടി വരിക ക്രൂര പീഡനവും ബലാത്സംഗവും, ചൈനയിലെ ലൈംഗിക അടിമ വ്യാപാരത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഇരകള്‍

subeditor10

മോഡി ഭരണത്തില്‍ ഭാവിയെന്ത്… ഇന്ത്യന്‍ മുസ്ലീങള്‍ ഭീതിയിലെന്ന് ബി.ബി.സി റിപ്പോര്‍ട്ട്

subeditor5