ദമ്പതികൾ ചേർന്ന് വാറ്റ്, റെയ്ഡിന് എത്തിയ പോലീസിനെ വെട്ടി യുവതി

ഇടുക്കി ഉപ്പുതറയിൽ റെയ്ഡ് നടത്താൻ എത്തിയ പോലീസ് സംഘത്തിന് നേരെ ചാരായ വാറ്റുകാരുടെ ആക്രമണം. ദമ്പതികൾ ചേർന്ന് ചാരായം വാറ്റ്റുന്നുണ്ടെന്ന് അറിഞ്ഞാണ് പോലീസ് റൈഡിന് എത്തിയത്. ആക്രമണത്തിൽ ഒരു പോലീസുകാരന് വെട്ടേറ്റു. പോലീസ് ഉദ്യോഗസ്ഥന്റെ കൈക്ക്‌ ആണ് വെട്ടേറ്റത്. രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. മേരികുളം നിരപ്പേൽക്കട ജയിംസ്, ഭാര്യ ബിൻസി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വേഷം മാറി എത്തിയ പോലീസ് വീടിന് പുറത്ത് നിന്നും രണ്ട് ലിറ്റർ ചാരായം കണ്ടെടുത്തു. തുടർന്ന് പരിശോധനക്ക് ആയി വീടിന് ഉള്ളിലേക്ക് കയറാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ ബിൻസി വാതിലിൽ തടഞ്ഞു. ഇൗ സമയം വീടിനുള്ളിൽ കന്നാസിലും കുപ്പികളിലും ആയി സൂക്ഷിച്ചിരുന്ന 20 ലിറ്റർ വാറ്റു ചാരായം സജി ശുചി മുറിയിൽ ഒഴുക്കിക്കളഞ്ഞു. സജിയുമായി ബലപ്രയോഗം നടക്കുന്നതിനിടെ ബിൻസി വാക്കകത്തിയുമായി പൊലീസിനെ ആക്രമിച്ചു.

Loading...

ആക്രമണത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ തോമസ് ജോൺ, അനുമോൻ അയ്യപ്പൻ, വി. എം. ശ്രീജിത്, എന്നിവർക്ക് പരിക്കേറ്റു.തോമസ് ജോണിന്റെ മൂന്നു വിരലുകളിൽ വെട്ടേറ്റു. തോമസിനെ ഉപ്പുതറ സർക്കാർ ആശു പത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റു രണ്ടു പേരും ഉപ്പുതറ സി. എച്ച് .സിയിൽ ചികിത്സ തേടി. ഇതേ തുടർന്ന് കൂടുതൽ പൊലീസെത്തി പ്രതികളെ അറസ്റ്റു ചെയ്തു. രണ്ടു ലിറ്റർ ചാരായവും കസ്റ്റഡിയിൽ എടുത്തു.