ഡാലസ്: ഭൂതബാധ ഒഴിപ്പിക്കുന്നതിനായി 25 ദിവസം ഭക്ഷണം നല്‍കാതെ മരിച്ച 2 വയസ്സുകാരനെ ഉയര്‍പ്പിക്കുന്നതിനുള്ള പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കിയ പാസ്റ്ററുടെ ഭാര്യയെ ഡാലസ്സില്‍ തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. ബാര്‍ക്ക് സ്പ്രിങ് പോലീസ് വക്താവ് മാധ്യമസമ്മേളനത്തില്‍ അറിയിച്ചതാണിത്.
ഡാലസിലെ സ്പാനീഷ് വംശരുടെ ബാര്‍ക്ക് സ്പ്രിങ്ങിലുള്ള ഹോളിനെസ് ചര്‍ച്ചിലാണ് ഈ ഉയര്‍പ്പിക്കല്‍ ശിശ്രൂഷ അരങ്ങേറിയത്. മാര്‍ച്ച് 27-നായിരുന്നു ഉയര്‍പ്പിക്കല്‍ ശുശ്രൂഷ. പോലീസിനു രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് 2 വയസ്സുകാരന്റെ മൃതദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായത്. പോലീസ് എത്തുന്നതിനു മുമ്പുതന്നെ അമേരിക്കയില്‍ ജനിച്ച കുഞ്ഞിന്റെ മൃതദേഹവുമായി കുട്ടിയുടെ മാതാപിതാക്കള്‍ മെക്‌സിക്കോയിലേക്ക് കടന്നിരുന്നു.
അര്‍സിലി മെസ എന്ന 49-കാരിയാണ് ഈ കേസില്‍ അറസ്റ്റിലായിരിക്കുന്നത്. വര്‍ഷങ്ങളായി ഇവരുടെ ഭവനത്തില്‍ തന്നെയാണ് ചര്‍ച്ച് പ്രവര്‍ത്തിക്കുന്നത്. ഭര്‍ത്താവായ പാസ്റ്റര്‍ ഡാനിയേല്‍ ആണ് ചര്‍ച്ചിലെ പ്രധാന പുരോഹിതന്‍. മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ കുടിക്ക് ഭൂതബാധയുണ്ടായിരുന്നതായി വിശ്വസിച്ചിരുന്നു. അതൊഴിപ്പിക്കാനാണ് അവര്‍ കുട്ടിയെ പട്ടിണിക്കിട്ടതും അതുമൂലം കുട്ടി മരിക്കാനിടയായതും.
അര്‍സലീന 10,000 ഡോളര്‍ ജാമ്യത്തില്‍ പുറത്തിറങ്ങി.