കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ വിദ്യാര്‍ഥികളുടെ വീട്ടില്‍ ഉദ്യോഗസ്ഥര്‍ എത്തിയത് വെറും അരമണിക്കൂറിനുള്ളില്‍

തിരൂരങ്ങാടി : കുണ്ടൂര്‍ കോളജ് പരിസരത്ത് വാഹന പരിശോധന യ്ക്കിടെ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് അഞ്ച് കോളജ് വിദ്യാര്‍ഥികളുടെ വീട്ടില്‍ മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി. കുണ്ടൂര്‍ , കൊടിഞ്ഞി , തെയ്യാല എന്നീ പ്രദേശങ്ങളിലെ വിദ്യാര്‍ഥി കളുടെ വീടുകളിലാണ് അര മണിക്കൂറിനകം ഉദ്യോഗസ്ഥരെത്തി കേസെടുക്കുകയും മാതാപിതാക്കള്‍ക്ക് ബോധവല്‍ക്കരണം നല്‍ക്കുകയും ചെയ്തത്.

മോട്ടര്‍ വാഹന വകുപ്പിന്റെ ഉദ്യോഗസ്ഥര്‍ക്ക് മാത്രമായുളള ‘സ്മാര്‍ട്ട് ട്രേസര്‍’ എന്ന മൊബൈല്‍ ആപ്പ് വഴിയാണ് ഉടനടി വാഹന ഉടമയുടെ വിശദ വിവരങ്ങള്‍ ശേഖരിക്കുന്നത്. നിര്‍ത്താതെ പോകുന്ന വാഹനങ്ങളുടെ പിന്നാലെ പോകുന്നതില്‍ അപകട സാധ്യതയുളളതിനാലാണ് പുതിയ വഴി. സ്‌കൂളിലേക്ക് വാഹനവുമായി എത്തിയ നാല് കുട്ടി ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുക്കുയും പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തു.

Loading...

അതിനിടെ വിദ്യാര്‍ഥികളുടെ വാഹന ദുരുപയോഗം തടയുന്നതിനായി ‘സ്മാര്‍ട്ട് ക്യാംപസ്’ പദ്ധതിക്കും മലപ്പുറത്ത് തുടക്കമായി. വിദ്യാഭ്യാസ സ്ഥാപന ങ്ങളുടെ പരിസരം നിരീക്ഷിക്കുകയും ഈ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ വാഹന നിയമലംഘനങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്യും. സ്ഥാപന മാനേജ്‌മെന്റിന്റെ സഹകരണത്തോടെ വിദ്യാര്‍ഥികളുടെ വിവരങ്ങളും വാഹന റജിസ്‌ട്രേഷന്‍ നമ്ബറും ശേഖരിച്ച്‌ പ്രത്യേക ഡേറ്റാ ബേസ് ഉണ്ടാക്കും.

കോളജില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകളുടെ സഹായത്തോടെ സമീപത്തുള്ള വ്യാപാര സ്ഥാപന ഉടമകള്‍, ഓട്ടോ ഡ്രൈവര്‍മാര്‍, സമീപവാസികള്‍ തുടങ്ങിയവരുടെ നിയമ ലംഘനങ്ങളും കണ്ടെത്തുമെന്ന് മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി വള്ളുവമ്ബ്രം എംഐസി കോളജില്‍ മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദിലീപ് കുമാര്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി.

എറണാകുളം ജില്ലയിലെ വിവിധയിടങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന. എറണാകുളത്തിന് പുറമേ കോട്ടയം ഇടുക്കി ജില്ലകളില്‍ നിന്നുള്ള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വ ത്തിലാണ് പരിശോധന. എറണാകുളം പെരുമ്ബാവൂര്‍ മേഖലകളിലായി മോട്ടോര്‍ വാഹന വകുപ്പിന്റെ 25 സ്ക്വാഡുകള്‍ ആണ് വാഹന പരിശോധനയ്ക്ക് ഇറങ്ങിയത്.

വാഹനങ്ങളിലെ നിയമ ലംഘനങ്ങള്‍ കണ്ടെത്തുകയായിരുന്നു പരിശോധനയുടെ പ്രധാന ലക്ഷ്യം. ഒപ്പം സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിക്കാതെ വാഹനം ഓടിക്കുന്നവരും പരിശോധനയില്‍ കുടുങ്ങി. ചെറിയ തോതില്‍ നിയമം ലംഘിച്ചവര്‍ക്ക് ബോധവത്കരണം നല്‍കിയപ്പോള്‍ ഗൗരവമേറിയ നിയമ ലംഘനങ്ങള്‍ക്ക് പിഴ ചുമത്തി. അടുത്ത മാസത്തെ റോഡ് സുരക്ഷാ വാരാചരണത്തിന് മുന്നോടിയായി വാഹന യാത്രക്കാര്‍ റോഡ് നിയമങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പാക്കാനും ഈ പരിശോധനകളിലൂടെ മോട്ടോര്‍വാഹന വകുപ്പ് ലക്ഷ്യമിട്ടു.

കൈ കാണിച്ചിട്ടും നിര്‍ത്താതെ പോകുന്ന വാഹനങ്ങളെ പിന്തുടര്‍ന്ന് പിടികൂടരുതെന്ന് കര്‍ശന നിര്‍ദ്ദേശം ഉണ്ടായിരുന്നു. ഇങ്ങനെ നിര്‍ത്താതെ പോയ വാഹന ങ്ങളുടെ നമ്ബര്‍ രേഖ പ്പെടുത്തി അവര്‍ക്കെതിരെ കേസെടുക്കും. വരും ദിവസങ്ങളിലും ഇത്തരത്തില്‍ വ്യാപക പരിശോധനകള്‍ നടത്താനാണ് മോട്ടോര്‍ വാഹന വകുപ്പിലെ തീരുമാനം.