പിസിയുടെ തൃക്കാക്കര പ്രചാരണത്തിന് തടയിട്ട് പൊലീസ്; നാളെ ഹാജരാകണമെന്ന് നിർദേശം

കോട്ടയം: മതവിദ്വേഷ പ്രസം​ഗത്തിൽ ജാമ്യം ലഭിച്ച് ജയിൽ മോചിതനായ പി സി ജോർജ് തൃക്കാക്കരയിൽ ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാനിരിക്കെ പി സി യുടെ നീക്കങ്ങൾക്ക് തടയിട്ട് പൊലീസ്. നാളെ സ്റ്റേഷനിൽ ഹാജരാകണമെന്നാണ് പി സി ജോർജിന് നൽരിയിരിക്കുന്ന നിർദേശം. ഫോർട്ട്‌ അസി. കമ്മിഷണർ ഓഫീസിൽ നാളെ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇതോടെ പി സി യുടെ പ്രചാരണം അനിശ്ചിതത്വത്തിൽ ആയി. സർക്കാരിൻറെ തൃക്കാക്കര നാടകം പുറത്തായെന്ന് പി സി ജോർജ് പ്രതികരിച്ചു. പി സി ജോർജിൻറെ അറസ്റ്റ് വർഗീയ വിഷം പരത്തുന്നവർക്കുള്ള ഫസ്റ്റ് ഡോസ് ആണെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് നാളെ പ്രചാരണത്തിൽ മറുപടി നൽകാൻ ഇരിക്കെ ആണ് പി സി ജോർജിന് പൊലിസ് തടയിട്ടത്.

വിദ്വേഷ പ്രസംഗ കേസിൽ ചോദ്യം ചെയ്യലിന് രാവിലെ 11 മണിക്ക് ഹാജരാകണം എന്നാണ് ഫോർട്ട്‌ അസി കമ്മീഷണറുടെ നിർദേശം. ഉച്ചയ്ക്ക് ശേഷമാണ് നോട്ടീസ് പി സി ജോർജിന് കിട്ടിയത്. അന്വേഷണവുമായി സഹകരിക്കാം എന്ന ഉറപ്പിലാണ് ഉപാദികളോടെ ജോർജിന് ഹൈക്കോടതി ജാമ്യം നൽകിയത്. ഹാജർ ആകാതിരുന്നാൽ കോടതി അലക്ഷ്യം ആകുമോ എന്ന് നിയമ വിദഗ്ദറുമായി ആലോചിക്കുകയാണ് പി സി ജോർജ്.

Loading...