500 ല്‍ ഞങ്ങളില്ല,പക്ഷെ ആയിരത്തിലുണ്ട്, KPCC പരിപാടിയില്‍ പ്രോട്ടോകോള്‍ ലംഘനം;കേസെടുത്തു

കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായി സ്ഥാനമേറ്റെടുത്ത ചടങ്ങില്‍ പ്രോട്ടോകോള്‍ ലംഘനം. കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് തടിച്ചു കൂടിയതിനാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത്. ഇതോടെ കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്. കെപിസിസി അധ്യക്ഷനായി കെ.സുധാകരന്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരായി ടി.സിദ്ധീഖ്, കൊടിക്കുന്നില്‍ സുരേഷ്, പിടി തോമസ് എന്നിവരാണ് ഇന്ന് കെപിസിസി ഓഫീസായ ഇന്ദിരാഭവനിലെത്തി ചുമതലയേറ്റത്.

ചടങ്ങിന് സാക്ഷ്യം വഹിക്കാനായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെ മുരളീധരന്‍, കെ ബാബു, എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ എന്നിവരും എത്തിയിരുന്നു. കണ്ണൂരില്‍ നിന്നടക്കം സുധാകരന്‍ കെപിസിസി അധ്യക്ഷനാവുന്നത് നേരില്‍ കാണാന്‍ ഇന്ന് പ്രവര്‍ത്തകര്‍ എത്തിയിരുന്നു.

Loading...