Kerala Top Stories

നടൻ വിനായകനെതിരെ പോലീസ് കേസെടുത്തു

കൊച്ചി: മീ ടൂ ആരോപണത്തില്‍ നടന്‍ വിനായകനെതിരെ പോലീസ് കേസെടുത്തു. ദളിത് ആക്ടിവിസ്റ്റ് മൃദുലാ ദേവി ശശിധരന്‍ നല്‍കിയ പരാതിയില്‍ കല്‍പ്പറ്റ പോലീസാണ് കേസെടുത്തത്. ഐ.പി.സി 506, 294 ബി, കെ.പി.എ 120 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഒരു പരിപാടിയിലേക്ക് ക്ഷണിക്കാനായി വിളിച്ചപ്പോള്‍ വിനായകന്‍ അസഭ്യം പറയുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് മൃദുലയുടെ ആരോപണം.

വിനായകന്റെ വിവാദ പ്രസ്താവന സമയത്തായിരുന്നു മൃദുലയുടെ ആരോപണം. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ആര്‍.എസ്.എസിന്റെ അജണ്ട കേരളത്തില്‍ നടക്കില്ലെന്ന് തെളിയിച്ചുവെന്നും ബി.ജെ.പി രാഷ്ട്രീയം കേരള ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നും വിനായകന്‍ പ്രസ്താവിച്ചിരുന്നു.നടിയ്‌ക്കൊപ്പം നിലകൊണ്ട വിനായകനോട് ബഹുമാനമായിരുന്നു. എന്നാല്‍ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു. മൃദുലയുടെ വെളിപ്പെടുത്തല്‍. പരിപാടിക്ക് വിളിച്ച തന്നോട് അശ്ലീല സംഭാഷണം നടത്തിയെന്നാണ് മൃദുലയുടെ ആരോപണം.

മൃദുലാ​ ദേവി ശശിധരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാള്‍ റെക്കോര്‍ഡര്‍ സൂക്ഷിച്ചിട്ടുണ്ട് തൊട്ടപ്പന്‍ കാണും. കാമ്പയിനില്‍ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു.

അത്തരം ജാതി അധിക്ഷേപങ്ങള്‍ക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാല്‍ വിനായകന്‍ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിര്‍ക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലാത്തതിനാല്‍ മെസ്സഞ്ചര്‍, ഫോണ്‍ എന്നിവയില്‍ കൂടി കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടാകാതിരിക്കുമല്ലോ

Related posts

“മ​ല​ര്‍​ന്നു കി​ട​ന്ന് തു​പ്പ​രു​ത്’: ​ദി​വാ​ക​ര​ന് മ​റു​പ​ടി​യു​മാ​യി വി.​എ​സ്

main desk

ഗുര്‍മീതിന്റെ ആശ്രമത്തില്‍ സൈന്യം; ഓഫീസുകള്‍ പൂട്ടിച്ചു ;ഇനി പൂജ അങ്ങ് ജയിലില്‍

കനകദുര്‍ഗയുടെ ഗൃഹ പ്രവേശനം ഇനിയും വൈകും; മഹിളാ മന്ദിരത്തില്‍ തന്നെ തുടരും

subeditor10

പോലീസുകാരി താഴ്ന്ന ജാതിക്കാരൻ ഓട്ടോ ഡ്രൈവറെ പ്രണയിച്ചു, വിവാഹം പോലീസുകാർ നടത്തി, സദ്യ സ്റ്റേഷനിലും

special correspondent

തലസ്ഥാനത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു

subeditor12

കൊല്ലത്ത് സഹപാഠികൾ ഒന്നിച്ച് ട്രയിനു മുന്നിൽ ചാടി മരിച്ചു, പ്രണയം വഴിതെറ്റിച്ചതായി സൂചനകൾ

subeditor

ലാബ് ജീവനക്കാരിയേ തുണിയഴിച്ച് പരിശോധിച്ച ഉടമ നാസർ അറസ്റ്റിൽ

subeditor

നേഴ്‌സുമാരുടെ സമരം: പന്തല്‍ പൊളിച്ചു മാറ്റാന്‍ മാനേജ്‌മെന്റ് നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി

വീണ്ടും ശ്രീധരന്‍പിള്ളയുടെ നാക്ക് പിഴച്ചു, ‘സ്ഥാനാര്‍ഥിയുടെ മൂന്നു ഭാര്യമാര്‍ മരിച്ചതെങ്ങനെ? രണ്ടാംഭാര്യ അടൂര്‍കാരി’

subeditor10

പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് തലപ്പത്തേക്ക്: എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമനം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിര്‍ണ്ണായകമായ ഒരു അറസ്റ്റ് ഉടന്‍ ; തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച എംഎല്‍എയും മാഡവും നാദിര്‍ഷയും അറസ്റ്റിലാകും

pravasishabdam online sub editor

1077 നമ്പറില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെങ്കില്‍ ലൊക്കേഷന്‍ വാട്‌സ്ആപ്പ് ചെയ്യൂ; സഹയാത്തിനായി ദൗത്യസംഘമെത്തും; വാട്‌സ്ആപ്പ് നമ്പറുകള്‍ ഇതാണ്