പല്ല് അടിച്ച് കൊഴിച്ച് മനുഷ്യ വിസര്‍ജ്യം തീറ്റിച്ചു, 29 പേരെ പോലീസ് പിടികൂടി

പല്ല് അടിച്ച് കൊഴിച്ച് മനുഷ്യ വിസര്‍ജ്യം തീറ്റിച്ച സംഭവത്തില്‍ 29പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ 22പേരും സ്ത്രീകളാണ്. രാത്രിയില്‍ മന്ത്രവാദികളെന്ന് തെറ്റിദ്ധരിച്ച് ആറ് പുരുഷന്മാരെ ഇവര്‍ മനുഷ്യവിസര്‍ജ്യം തീറ്റിക്കുകയും പല്ലുകള്‍ തല്ലിത്തകര്‍ക്കുകയുമായിരുന്നു.

ഒഡിഷയിലെ ഗഞ്ചം ജില്ലയിലെ ഗോപാപൂര്‍ ഗ്രാമത്തിലാണ് സംഭവം. മന്ത്രവാദം ചെയ്യുന്നുവെന്ന സംശയത്താലാണ് ആക്രമിച്ചതെന്ന് ഇവര്‍ പറയുന്നു. ഇതോടെ പോലീസ് പട്രോളിംഗ് കര്‍ശനമാക്കി. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ് കേസിലെ ഇരകള്‍. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഇവരെ എംകെസിജി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.

Loading...

ആക്രമിക്കുന്നതിന് മുമ്പ് കുറ്റവാളികള്‍ ഗ്രാമത്തില്‍വെച്ച് യോഗം ചേര്‍ന്നിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്ന് സ്ത്രീകളും ഏഴ് പേരുടെ രോഗം മൂര്‍ഛിക്കാനും ഇവര്‍ കാരണമായിരുന്നു. വീട്ടില്‍ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയി നിര്‍ബന്ധപൂര്‍വ്വം പല്ല് തകര്‍ത്ത ശേഷം മനുഷ്യ വിസര്‍ജ്ജ്യം തീറ്റിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഗഞ്ചം എസ്പിയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘമാണ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.