ഒരു കോടിയോളം വില വരുന്ന ഹാഷിഷ് ഓയിലുമായി നാലംഗ സംഘത്തെ പോലീസ് പിടികൂടി

തൃശൂര്‍. ഒരു കിലോഗ്രാം ഹാഷിഷ് ഓയിലുമായി നാല്‌പേരെ തൃശൂര്‍ പോലീസ് ലഹരിവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ഒരു കോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലാണ് ഇവരില്‍ നിന്നും പോലീസ് പിടിച്ചെടുത്തത്. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അഷ്‌റഫ്, സഫീന, മുഹമ്മദ്, ജയന്തി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആന്ധ്രയില്‍ നിന്നും ലഹരിയുമായെത്തിയ ഇവരെ പിടികൂടിയത്.

Loading...

നിരവധി തവണ ലഹരിക്കടത്ത് കേസുകളില്‍ പ്രതിയായിട്ടുള്ളവരാണ് ഇവര്‍. ആന്ധ്രയില്‍ നിന്ന് കഞ്ചാവും ഹാഷിഷും ഇവര്‍ ചാവക്കാടും വടക്കേക്കാടു എത്തിച്ച് വില്‍ക്കുന്നതായി പോലീസ് പറയുന്നു. വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേരാണ് ഇവരില്‍ നിന്നും ലഹരി വസ്തുക്കള്‍ വാങ്ങുന്നത്.

ആന്ധ്രയില്‍ നിന്നും ലഹരി കടത്തുമ്പോള്‍ പോലീസിന് സംശയം തോന്നാതിരിക്കുവനാണ് സ്ത്രീകളെ ഒപ്പം കൂട്ടുന്നതെന്ന് പോലീസ് പറയുന്നു.