വിചാരണയ്ക്ക് എത്തിയ പ്രതിയെ തട്ടിക്കൊണ്ടു പോയി, സിനിമ സ്റ്റൈലില്‍ പിന്തുടര്‍ന്ന് പിടിച്ച് പോലീസ്, സംഭവം ആലുവയില്‍

ആലുവ: കോടതിയില്‍ വിചാരണയ്ക്കായി എത്തിയ യുവാവിനെ ഒരു സംഘം പട്ടാപ്പകല്‍ നടുറോഡില്‍ വെച്ച് തട്ടിക്കൊണ്ട് പോയി. സംഘത്തെ പിന്നീട് പോലീസ് പിടികൂടി. കോടതിയില്‍ കേസിന്റെ വിചാരണയ്ക്കായി എത്തിയ യുവാവിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ട് പോവുകയായിരുന്നു. വിവരം അറിഞ്ഞ ആലുവ പോലീസ് സംഘത്തെ പിന്തുടര്‍ന്ന് പിടികൂടി.

ഇന്നലെ രാവിലെ പത്തരയ്ക്കായിരുന്നു സംഭവം ഉണ്ടായത്. നിരവധി കേസുകളില്‍ പ്രതിയായിരുന്നു തൊടുപുഴ സ്വദേശി ജമാലിനെയാണ് സംഘം തട്ടിക്കൊണ്ട് പോയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ നഗര മധ്യത്തില്‍ തടഞ്ഞ് നിര്‍ത്തിയ ശേഷം സംഘം ഇയാളെയും കൊണ്ട് കടന്നു കളഞ്ഞത്. നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ആലുവ സി.ഐ സൈജു കെ. പോളിന്റെ നേതൃത്വത്തില്‍ ഇവരെ ചൊവ്വര കടവ് ഭാഗത്തു വച്ച് പിടികൂടി.

Loading...