75കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം, പ്രതിയെ പോലീസ് കുടുക്കിയത് തന്ത്രപരമായി

വര്‍ക്കല: ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്ന 75കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. വര്‍ക്കല അയിരൂരിര്‍ ചാരുംകുഴി പുത്തന്‍വീട്ടില്‍ രാജീവ് എന്ന 26കാരനാണ് അറസ്റ്റിലായത്. ജൂണ്‍ 24നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വൃദ്ധയുടെ വീടിന് സമീപം രാത്രി എട്ടരയോടെ രാജീവ് എത്തി ഒളിച്ചിരുന്നു. തുടര്‍ന്ന് 11 മണി ആതോടെ മീറ്റര്‍ ബോക്‌സിലെ മെയിന്‍ സ്വിച്ച് തകര്‍ത്ത് വൈദ്യുതി വിഛേദിച്ചു.

തുടര്‍ന്ന് വസ്ത്രം അഴിച്ചുമാറ്റി അടിവസ്ത്രം മാത്രം ധരിച്ച് ഓട് പൊളിച്ച് വീടിനുള്ളില്‍ കയറി. ഈ സമയം ഉറങ്ങി കിടക്കുകയായിരുന്ന വൃദ്ധയെ പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ വൃദ്ധ ചെറുത്ത് നിന്നതോടെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് പ്രതി വലിച്ചിഴച്ച് കൊണ്ടുപോയി. ഈ സമയം വൃദ്ധ നിലവളിക്കുകയും പ്രതി ഓടി രക്ഷപ്പെടുകയുമായിരുന്നു.

Loading...

പ്രദേശത്ത് നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ പ്രതിയുടെ വസ്ത്രങ്ങളും മാലയും ചെരുപ്പും പോലീസ് കണ്ടെത്തി. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. രാജീവിനെ പിടികൂടാന്‍ രണ്ട് വട്ടം പോലീസ് ഇയാളുടെ വീടി വളഞ്ഞെങ്കിലും കായലില്‍ ചാടി രക്ഷപ്പെട്ടു. തുടര്‍ന്ന് കഴിഞ്ഞ ദിവസം പോലീസ് സമര്‍ത്ഥമായി നടത്തിയ ഓപ്പറേഷനിലൂടെ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മോഷണകേസുകളിലും പീഡനകേസുകളിലും നേരത്തെ പ്രതിയാണ് യുവാവെന്ന് പൊലീസ് പറഞ്ഞു.