ലഹരി കേസില്‍ പിടിയിലായ പ്രതിയുടെ ഫോണ്‍ കണ്ട് ഞെട്ടി പോലീസ്

വിവിധ തരം മയക്കുമരുന്നും തോക്കുമായി പിടിയിലായ കോളേജ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷാക്കിബിന്റെ ഫോണ്‍ പരിശോധിച്ച പോലീസുകാര്‍ ഒന്നാകെ ഞെട്ടി. മുഹമ്മദിന്റെ ഫോണിലേക്ക് വന്നിരിക്കുന്ന കോളുകളും സന്ദേശങ്ങളുമെല്ലാം പെണ്‍കുട്ടികളുടേതാണ് എന്നാണ് പൊലീസ് കണ്ടെത്തി. സെബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ബേക്കല്‍ പൊലീസ് മുഹമ്മദിന്റെ ഫോണ്‍ പരിശോധിച്ചത്.

നിരവധി പെണ്‍കുട്ടികളാണ് മുഹമ്മദിന്റെ ഫോണിലേക്ക് വിളിക്കുകയും സന്ദേശം അയക്കുകയും ചെയ്തിരുന്നത്. ഇവരെല്ലാം ആവശ്യപ്പെട്ടിരുന്നത് മയക്കുമരുന്നാണ്. ഇക്കൂട്ടത്തില്‍ മുഹമ്മദിനൊപ്പം കോളേജില്‍ പഠിക്കുന്നവരും, ഇയാളുടെ പരിചയക്കാരുമായ പെണ്‍കുട്ടികളും ഉണ്ട്. ഇങ്ങനെ മുഹമ്മദുമായി ബന്ധപ്പെട്ട പെണ്‍കുട്ടികള്‍ക്കെല്ലാം മയക്കുമരുന്നുകളുടെ പേരുകളും അളവുകളും ഹൃദിസ്ഥമാണ്. ‘മരുന്ന്’ എപ്പോള്‍ കിട്ടുമെന്നും അതിനായി തങ്ങള്‍ എവിടേക്കാണ് വരേണ്ടതെന്നുമാണ് പെണ്‍കുട്ടികള്‍ക്ക് അറിയേണ്ടത്.

വില കൂടിയതും വീര്യം കൂടിയതുമായ മയക്കുമരുന്നുകളാണ് ഇയാളുടെ കൈവശമുള്ളത്. ഇത്തരം മരുന്നുകള്‍ തന്നെയാണ് പെണ്‍കുട്ടികള്‍ക്ക് വേണ്ടതും. മുഹമ്മദിന്റെ വീട്ടുകാരെല്ലാം അതിസമ്പന്നരുമാണ്. ബേക്കലിലെ കുപ്രസിദ്ധ മയക്കുമരുന്ന് വില്പനക്കാരനായ കത്തി അഷ്റഫുമായി അടുത്ത ബന്ധമാണ് മുഹമ്മദിന് ഉള്ളത്. എം.ഡി.എം.എ എന്നും ‘എക്സ്റ്റസി’ എന്നും അറിയപ്പെടുന്ന വീര്യം കൂടിയ അതിമാരകമായ മയക്കുമരുന്നാണ് മുഹമ്മദിന്റെ കൈയില്‍ നിന്നും പൊലീസ് പിടിച്ചെടുത്തത്.

കോഴിക്കോട് വെള്ളിമാട്കുന്ന് സ്വദേശിയായ മുഹമ്മദിനെ ആഗസ്റ്റ് മൂന്നിനാണ് തൃക്കണ്ണക്കാട് കടപ്പുറത്തിനടുത്ത് നിന്ന് വാഹനത്തില്‍ നിന്നും പൊലീസ് പിടികൂടുന്നത്.