മാധ്യമപ്രവകര്‍ക്കെതിരായ മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിന്റെ കേസ് പൊലീസ് അവസാനിപ്പിച്ചു. സെന്‍കുമാറിന്റെ പരാതിയിലെ ആരോപണം വസ്തുതാവിരുദ്ധമെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സാക്ഷിമൊഴികള്‍ ചേര്‍ത്താണ് റിപ്പോര്‍ട്ട് നല്‍കിയത്. സെന്‍കുമാറിന്റെ പരാതിയില്‍ കേസെടുത്തതിനെതിരെ മുഖ്യമന്ത്രി ഡിജിപിയോട് അടിയന്തര റിപ്പോര്‍ട്ട് തേടിയിരുന്നു. എങ്ങനെയാണ് ഈ പരാതിയില്‍ കേസെടുത്തത് എന്നതിനെ കുറിച്ച് സംശയമുണ്ട്. മുന്‍ ഡിജിപി എന്ന നിലയില്‍ കേസെടുപ്പിക്കാന്‍ സെന്‍കുമാര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടാവാമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു
കഴിഞ്ഞ മാസം പ്രസ് ക്ലബില്‍ സുഭാഷ് വാസുവിനൊപ്പം സെന്‍കുമാര്‍ നടത്തിയ പത്രസമ്മേളനത്തിനിടെ ചോദ്യം ചോദിച്ച കടവില്‍ റഷീദ് എന്ന മാധ്യമ പ്രവര്‍ത്തകനെതിരയേും പ്രസ് ക്ലബ് സംഭവത്തെ അപലപിച്ച് പത്രപ്രവര്‍ത്തകരുടെ വാട്‌സ് ആപ് ഗ്രൂപ്പില്‍ അഭിപ്രായം എഴുതിയ പിജി സുരേഷ് കുമാര്‍ എന്ന മാധ്യമപ്രവര്‍ത്തകനെതിരെയും നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സെന്‍കുമാറിന്റെ പരാതിയിലെ ആരോപണങ്ങള്‍ വ്യാജമെന്ന് കണ്ടെത്തിയാണ് കേസ് അവസാനിപ്പിച്ചത്. ഇതോടെ മുന്‍ ഡി.ജി.പിക്ക് വീണ്ടും നാണക്കേടായി. ഗൂഡാലോചന, േൈകയറ്റം ചെയ്യല്‍ എന്നീ ആരോപണങ്ങള്‍ തെറ്റാണെന്ന് ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ കന്റോണ്‍മെന്റ് സി. ഐ അനില്‍കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് പ്രസ് ക്ലബ്ബില്‍ ജനുവരി 16ന് നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയാണ് മാധ്യമ പ്രവര്‍ത്തകരോട് സെന്‍കുമാര്‍ മോശമായി പെരുമാറിയത്. സെന്‍കുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യമാണ് സെന്‍കുമാറിനെ പ്രകോപിപ്പിച്ചത്. കടവില്‍ റഷീദ് നല്‍കിയ പരാതിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത സുഭാഷ് വാസു ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 6 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടന്ന പത്രസമ്മേളനവുമായി ബന്ധപ്പെട്ടു തനിക്കെതിരേ ഗൂഢാലോചന നടന്നതായി ചൂണ്ടിക്കാട്ടിയാണ് സെന്‍കുമാര്‍, തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണര്‍ക്കു പരാതി നല്‍കിയത്. എന്നാല്‍ പരാതിയെക്കുറിച്ച് ഒരന്വേഷണവും നടത്താതെ പൊലിസ് കേസെടുത്തുവെന്നാണ് പരാതി. പത്രസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകനായ റഷീദ് കടവിലുമായി തര്‍ക്കമുണ്ടായി. എന്നാല്‍, അവസാനം കൈകൊടുത്താണു പിരിഞ്ഞത്. ഇതിനു ശേഷം നടന്ന സംഭവങ്ങളില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണു പരാതിയില്‍ പറയുന്നത്.പോലീസിന്റേത് അസാധാരണ നടപടിയാണെന്ന് പ്രതിപക്ഷ നേതാവും പ്രതികരിച്ചിരുന്നു.
സെന്‍കുമാറും സുഭാഷ് വാസുവും നടത്തിയ തന്നെ ഡി.ജി.പിയാക്കിയത് തെറ്റായിപ്പോയെന്ന് രമേശ് ചെന്നിത്തല പറഞ്ഞതിനെക്കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഇതോടെ സെന്‍കുമാര്‍ ക്ഷുഭിതനായി. താന്‍ മാധ്യമപ്രവര്‍ത്തകനാണോ എന്നും മദ്യപിച്ചിട്ടുണ്ടോ എന്നും ചോദിച്ചു. അയാളെ പിടിക്കാന്‍ അനുയായികള്‍ക്കും നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
മാധ്യമപ്രവര്‍ത്തകനോടു മുന്നോട്ടുവരാന്‍ ആവശ്യപ്പെട്ട ശേഷവും പരുഷമായി സംസാരിച്ചു. ഇതിനിടെ സെന്‍കുമാര്‍ അനുകൂലികള്‍ മാധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതോടെ മറ്റു മാധ്യമപ്രവര്‍ത്തകര്‍ ഇടപെടുകയായിരുന്നു.