മുഖ്യമന്ത്രിക്ക് 25 ലക്ഷം കൈമാറി പുറത്തേക്കിറങ്ങിയ മോഹന്‍ലാലിന് കിടിലന്‍ സല്യൂട്ടടിച്ച് പോലീസുകാരന്‍

സൂപ്പര്‍താരം മോഹന്‍ലാല്‍ കേരളത്തിന്റെ മഴക്കെടുതികള്‍ക്ക് സഹായ ഹസ്തവുമായെത്തിത് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപയാണ് മോഹന്‍ലാല്‍ കഴിഞ്ഞദിവസം മാധ്യമപ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തില്‍ കൈമാറിയത്. ഇക്കാര്യം വാര്‍ത്തയായതിനു പിന്നാലെയാണ് ലാലേട്ടന് സല്യൂട്ടടിച്ച പോലീസുകാരനെ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ഇതിനുപിന്നാലെ മുഖ്യമന്ത്രിക്ക് സഹായധനം കൈമാറി തിരിച്ചുവരുന്നതിനിടെ മോഹന്‍ലാലിന് സല്യൂട്ടടിച്ച സെക്രട്ടറിയേറ്റ് ജീവനക്കാരനെ ആരാധകര്‍ താരമാക്കിയിരിക്കുകയാണ്. പ്രളയക്കെടുതി നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക കൈമാറാന്‍ എത്തിയപ്പോയാണ് സല്യൂട്ടടി ലഭിച്ചത്. കഴിഞ്ഞ ദിവസം നടന്‍മാരായ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും 25 ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കിയിരുന്നു. തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘവും തമിഴ് ടെലിവിഷന്‍ ചാനലായ വിജയ് ടിവിയും ദൗത്യത്തില്‍ പങ്കാളികളായിട്ടുണ്ട്.

Loading...

മന്ത്രിസഭ യോഗത്തിനുശേഷം മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം നടക്കുന്നതിനിടയിലാണ് ലാല്‍ പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കുള്ള സഹായം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നല്‍കാന്‍ എത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയുടെ ചെക്ക് താരം നല്‍കി.

അധിക സമയം അവിടെ നില്‍ക്കാതെ പെട്ടെന്ന് തന്നെ പുറത്തോട്ടിറങ്ങിയ നേരത്താണ് ഒരു സെക്യൂരിറ്റിക്കാരന്‍ ലാലേട്ടനൊരു കിടിലന്‍ സല്യൂട്ട് സമ്മാനിച്ചത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്. ലൂസിഫര്‍ ഷൂട്ടിങ്ങിനു വേണ്ടി ഇന്നലെയാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്.