തിരുവനന്തപുരം : പോലീസ് സ്റ്റേഷനുകളിൽ വരുന്ന പരാതികൾ ഒത്തുതീർക്കാൻ കക്ഷികളെ നിർന്ധിക്കുകയോ സമ്മർദ്ദത്തിലാക്കുകയോ ചെയ്യുന്ന പോലീസുകാർക്കെതിരേ നടപടി എടുക്കുമെന്ന് ഡി.ജി.പിയുടെ മുന്നറിയിപ്പ്. കേസിൽ ഉൾപെട്ട കക്ഷികളെ അനാവശ്യമായി സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നതും മണിക്കൂറുകൾ സ്റ്റേഷനിലും വരാന്തയിലും നിർത്തുന്നത് ഒഴിവാക്കണം. വിളിച്ചുവരുത്തുനന്തിന് വ്യക്തമായ കാരണം ഉണ്ടാകണം. കാത്തു നിർത്താൻ പാടില്ല. എസ്.ഐ.യും മറ്റും സ്ഥലത്തില്ലാത്തപ്പോൾ അവർ വരുന്നതുവരെ മണിക്കൂറുകൾ ജനങ്ങൾ സ്റ്റേഷനിൽ തടഞ്ഞു നിർത്തുന്നത് തെറ്റാണ്. കക്ഷികളെ വിളിച്ചു വരുത്തുന്ന സമയത്ത് ബന്ധപ്പെട്ട ഓഫീസർമാർ നിർബന്ധമായും സ്റ്റേഷനിൽ ഹാജർ ആയിരിക്കണം. സമയക്രമം പാലിച്ചേ ജനങ്ങലേ വരുത്താവൂ. തിരക്കുള്ള സമയത്ത് അതനുസരിച്ച് മാത്രമേ വിളിപ്പിക്കാവൂ.
സിവില്‍ പ്രശ്നങ്ങള്‍ തീര്‍ക്കാനായി കക്ഷികളെ പോലീസ് സ്റ്റേഷനുകളിലേക്ക് വിളിച്ചു വരുത്താനോ, അതിനായി സമ്മര്‍ദം ചെലുത്താനോ പാടില്ല. പോലീസ് സിവില്‍ വിഷയങ്ങളില്‍ ഇടപെടുകയാണെങ്കില്‍ അതു കോടതി ഉത്തരവ് പ്രകാരമോ അല്ലെങ്കില്‍ നിയമം അനുശാസിക്കും വിധമോ മാത്രമേ പാടുള്ളൂവെന്നും നിര്‍ദേശം നല്കി. എന്നാല്‍ അക്രമങ്ങളിലേക്കും ക്രമസമാധാന പ്രശ്നങ്ങളിലേക്കും നയിച്ചേക്കാവുന്ന സിവില്‍ വിഷയങ്ങളില്‍ പോലീസിന് നിയമം അനുശാസിക്കുന്ന അതിരുകളില്‍ നിന്നുകൊണ്ട് ഇടപെടാമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.2016 മേയ് 31 ലെ ഹൈക്കോടതി വിധി പ്രകാരം ആധാരങ്ങള്‍, കൈവശാവകാശം, സ്ഥാവരവസ്തുവായി അനുഭവിക്കാനുള്ള അവകാശം, അതിര്‍ത്തി തര്‍ക്കങ്ങള്‍ തുടങ്ങിയവ സിവില്‍ കോടതിയുടെ മാത്രം അധികാര പരിധിയില്‍ പെടുന്നതാണ്. വ്യക്തികള്‍ തമ്മിലുള്ള ഏതൊരു സിവില്‍ തര്‍ക്കവും തീര്‍ക്കേണ്ടതു സിവില്‍ കോടതി നടപടികളിലൂടെ മാത്രമാണെന്നു സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.2011 ലെ പോലീസ് ആക്ട് പ്രകാരം സിവില്‍ സ്വഭാവമുള്ള കേസുകളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഒരു കാരണവശാലും ഇടപെടാന്‍ പാടില്ലെന്നു നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നതായി സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.