ഒറ്റമൂലി വൈദ്യന്റെ കൊലപാതകം; പ്രതി ഷൈബിന്‍ അഷ്‌റഫ് പത്തു വര്‍ഷത്തിനിടെ സമ്പാദിച്ചത് 300 കോടിയുടെ ആസ്തി

നിലമ്ബൂര്‍: ഒറ്റമൂലി വൈദ്യന്റെ കൊലപാതകത്തിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ വന്‍ സ്വത്ത്‌ സാമ്ബാദനം തേടി പൊലീസ്. 300 കോടിയോളം രൂപയുടെ സ്വത്ത്‌ ഇയാള്‍ സമ്ബാദിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ കണക്ക് . ഈ സാമ്ബത്തിക വളര്‍ച്ച പത്തു വര്‍ഷത്തിനിടെയാണ്. നിലമ്ബൂരിലെ വീട് വാങ്ങിയത് 2 കോടിയിലേറെ രൂപക്കാണെന്നും കണ്ടെത്തിയിട്ടുണ്ട്. നിരവധി ആഡംബരവാഹനങ്ങളും കണ്ടെത്തിയിട്ടുണ്ട് . ഇയാള്‍ കൂടുതല്‍ കൊലപാതകങ്ങള്‍ നടത്തിയോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

ഷൈബിന്‍ അതിബുദ്ധിമാനായ കുറ്റവാളിയാണെന്ന് പൊലീസ് പറഞ്ഞു. വൈദ്യനെക്കൂടാതെ രണ്ട് കൊലപാതകങ്ങള്‍ കൂടി പ്രതികള്‍ പദ്ധതിയിട്ടിരുന്നു. പ്രതികളുടെ ലാ‌പ്‌ടോപ്പില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു.

Loading...

രണ്ടു പേരെ കൊല്ലാനുള്ള പദ്ധതി പ്രിന്റ് ചെയ്ത് ഭിത്തിയില്‍ ഒട്ടിച്ചിരുന്നു.ഷൈബിന്റെ കൂട്ടാളിയായ മുക്കം സ്വദേശി ഹാരിസിനെയും മറ്റൊരു സ്ത്രീയെയും കൊല്ലാനായിരുന്നു പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതികള്‍ കൂടുതല്‍ കൊലപാതകം നടത്തിയോ എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.