Gulf International News

ഇന്ത്യന്‍ യുവതിക്ക് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുഖപ്രസവം, തുണി നല്‍കിയ വനിത പൊലിസിന് സ്ഥാനക്കയറ്റം

ഇന്ത്യന്‍ യുവതിക്ക് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുഖപ്രസവം. തുണി നല്‍കിയ വനിത പോലീസ് ഉദ്യോഗസ്ഥക്ക് സ്ഥാനക്കയറ്റം നല്‍കി. തന്റെ തൊഴില്‍ പരിധിയില്‍ വരാത്ത കാര്യമായിട്ടും രണ്ടു ജീവനുകള്‍ രക്ഷിക്കാന്‍ ഉദ്യോഗസ്ഥ നടത്തിയ ശ്രമത്തിനുള്ള അംഗീകാരമാണിതെന്ന് ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുള്ള ഖലീഫ അല്‍ മാരി പറഞ്ഞു.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പോലീസ് ഉദ്യോഗസ്ഥ കോര്‍പ്പറല്‍ ഹനാന്‍ ഹുസൈന്‍ മുഹമ്മദിനാണ് ഉദ്യോഗക്കയറ്റം നല്‍കി ആദരിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് സംഭവം നടന്നത്. വിമാനത്താവളത്തില്‍ വെച്ച് പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് ഹനാന്‍ അടിയന്തര പരിചരണം നല്‍കി പ്രസവത്തിന് സഹായിക്കുകയായിരുന്നു.

ആശുപത്രിയിലെത്തിക്കാന്‍ സമയമില്ലാതായതോടെ വിമാനത്താവളത്തിലെ പരിശോധനാ മുറിയിലെത്തിച്ചാണ് ഹനാന്‍ പരിചരണം നല്‍കിയത്. മാസം തികയാതെ പ്രസവിച്ച കുഞ്ഞ് ശ്വാസം കിട്ടാതെ മോശം അവസ്ഥയിലായിരുന്നു. ഉണര്‍ന്ന് പ്രവര്‍ത്തിച്ച ഹനാന്‍ കൃത്രിമശ്വാസം നല്‍കി കുഞ്ഞിനെ രക്ഷിച്ചു. പിന്നീട് കുഞ്ഞിനേയും മാതാവിനേയും ആശുപത്രിയിലേക്ക് മാറ്റി.

ഡ്യൂട്ടി തീരാന്‍ പത്ത് മിനുട്ട് മാത്രം ബാക്കിയുള്ളപ്പോഴാണ് വേദനയെത്തുടര്‍ന്ന് ഇന്ത്യന്‍ യുവതി തന്റെയടുത്ത് എത്തിയതെന്ന് ഹനാന്‍ പറഞ്ഞു. മൂന്ന് കുട്ടികളുടെ അമ്മ കൂടിയായ തനിക്ക് ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവം കൂടിയായി ഇതെന്നും ഹനാന്‍ പറയുന്നു.

Related posts

തന്റെ ഷോ ഇവിടെ വേണ്ട; സുരേഷ് ഗോപിയെ എന്‍.എസ്.എസ് സമ്മേളനത്തില്‍ നിന്ന് ഇറക്കിവിട്ടു

subeditor

‘ഇത്തിരി ചോറു തരുമോ’ എന്ന് വോട്ടു ചോദിച്ചെത്തിയ സുരേഷ് ഗോപി.. അമ്പരന്ന് വീട്ടുകാര്‍

main desk

“അമ്മ” പുരുഷന്മാർക്കെതിരേ എം.എ ബേബി, നടിമാർക്ക് പിന്തുണ

subeditor

വയനാട്ടിൽ രാഹുല്‍ ഗാന്ധിക്കെതിരെ സരിതയും മത്സരിക്കും..

subeditor5

മുസ്ലീങ്ങൾ പെരുകുന്നു. കുടുബാസൂത്രണം നടത്തുന്നെവെന്ന് പ്രധാനമന്ത്രി ഉറപ്പുവരുത്തണം-ശിവസേന

subeditor

സന്തോഷ വാര്‍ത്ത; ഖത്തര്‍ ഉപരോധം അവസാനിക്കുന്നു; ജിസിസി രാജ്യങ്ങള്‍ ഒന്നിക്കും

pravasishabdam online sub editor

തിരുവല്ലയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ പെണ്‍കുട്ടി മരണത്തിനു കീഴടങ്ങി

subeditor5

ബി.ജെ.പിയുടെ നിരാഹാര സമരം 13-ാം ദിവസത്തിലേക്ക്; പട്ടിണി കിടക്കുന്ന പത്മനാഭന്‍ കൂടി അവശനായാല്‍ അടുത്ത ഇര ശോഭാ സുരേന്ദ്രന്‍

subeditor5

മോദിയേ സ്വീകരിച്ചപ്പോൾ സൺഗ്ലാസ് ധരിച്ച് കലക്ടർക്കെതിരെ നടപടി.

subeditor

ദുബൈ വാഹനാപകടം: ഭര്‍ത്താവ് മരിച്ച് പതിമൂന്നാം നാള്‍ ഭാര്യയും മരണത്തിന് കീഴടങ്ങി

പീഢന വിവരം മറച്ച് വയ്ച്ച് ഫ്രാങ്കോയേ സഹായിച്ചു: കർദ്ദിനാൾ ആലഞ്ചേരിക്കെതിരേ ഡിജിപിക്ക് പരാതി

subeditor

മകള്‍ക്ക് ഗര്‍ഭപാത്രമില്ലാത്തതിനാല്‍ പേരക്കുട്ടിക്ക് ജന്മം നല്‍കി 55കാരിയായ മുത്തശ്ശി

main desk