പരാതി നല്‍കാന്‍ എത്തി യുവതിക്ക് മുന്നില്‍ പോലീസ് ഉദ്യോഗസ്ഥന്‍ സ്വയംഭോഗം ചെയ്തു, മുട്ടന്‍ പണി പിന്നാലെ കിട്ടി

പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയ യുവതിയോട് പോലീസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറി. യുവതിയുടെ മുന്നില്‍ വെച്ച് പോലീസ് ഉദ്യോഗസ്ഛന്‍ സ്വയംഭോഗം ചെയ്യുകയായിരുന്നു. ഇയാളെ പോലീസ് സസ്‌പെന്‍ഡ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥന്‍ സ്വയംഭോഗം ചെയ്യുന്നതിന്റെ ദൃശ്യം യുവതി ഫോണില്‍ ചിത്രീകരിക്കുകയും സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

നിമിഷങ്ങള്‍ക്കുളളില്‍ തന്നെ പൊലീസുകാരന്റെ ലീലാവിലാസങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി. ഇതേ തുടര്‍ന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ബട്ടാണി പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ബിഷിമ് പാല്‍ സിംഗാണ് പരാതി നല്‍കാനെത്തിയ യുവതിയുടെ മുന്നില്‍ സ്വയംഭോഗം ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തതായും തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും ഡിയോറിയ എസ് പി അറിയിച്ചു.

Loading...