സിനിമ പ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച തമിഴ് വ്യവസായിക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു

ബെംഗളൂരു. സിനിമയില്‍ ടെക്‌നീഷ്യയായി ജോലി ചെയ്യുന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ തമിഴ്‌നാട് വ്യവസായിക്കായി അന്വേഷണം ശക്തമാക്കി പോലീസ്. 35 വയസ്സുകാരിയായ സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍ കൂടിയായ യുവതിയാണ് ബെംഗളൂരുവിലെ കുബോണ്‍ പാര്‍ക്കില്‍ പീഡനത്തിന് ഇരയായത്.

പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് ബിസിനസ് ആവശ്യത്തിനാണെന്ന് പറഞ്ഞാണ് യുവതിയെ ഇയാള്‍ വിളിച്ച് വരുത്തിയത്. പീഡനത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതിക്കായി ബെംഗളൂരു പോലീസ് തിരച്ചില്‍ നടത്തുകയാണ്.

Loading...

യുവതിയുടെ അകന്ന ബന്ധുവാണ് ഇയാള്‍ എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ഇപ്പോള്‍ യുവതി സിനിമയില്‍ ടെക്‌നീഷ്യയായി ജോലി ചെയ്കയാണ്. അതേസമയം യുവതി പുതിയതായി നിര്‍മ്മിക്കുന്ന ഒരു സോഫ്‌റ്റ്വെയര്‍ ആപ്ലിക്കേഷന് വേണ്ട സാമ്പത്തിക സഹായം നല്‍കാമെന്ന് പറഞ്ഞാണ് യുവതിയെ ഇയാള്‍ പീഡിപ്പിച്ചത്.

യുവതിക്ക് പ്രതിയെ മുന്‍പ് പരിചയം ഉള്ളതിനാല്‍ യാതൊരു സംശയവുമില്ലാതെയാണ് ഹോട്ടലില്‍ എത്തിയതെന്ന് യുവതി പറയുന്നു. എന്നാല്‍ ഹോട്ടലില്‍ എത്തിയപ്പോള്‍ ഇയാള്‍ ബലമായി കടന്ന് പിടിക്കുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്ന് യുവതി പറയുന്നു.