മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ

ആലപ്പുഴ: പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊന്ന് അമ്മ ആത്മഹത്യചെയ്ത സംഭവത്തിൽ ഭർത്താവും സിവിൽ പൊലീസ് ഓഫീസറുമായ റെനീസിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീപീഡനം ,ഗാർഹിക പീഡനം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.ഭർത്താവിനെതിരെ യുവതിയുടെ കുടുംബം റെനീസ് നജ് ലയെ മർദ്ദിക്കുമായിരുന്നുവെന്ന് സഹോദരി പറഞ്ഞു.ഒരു സ്ത്രീയുമായി റനീസിന് ബന്ധം ഉണ്ടായിരുന്ന .മക്കളെ കൊന്ന നജ് ല ആത്ഹമത്യ ചെയ്ത വിവരം പുറത്ത് വന്നയുടെൻ തന്നെ പൊലീസ് റെനീസിനെ കസ്റ്റഡിയിലെടുത്തിരുന്നു. മരണത്തിന് പിന്നിൽ റെനീസിന് പങ്കുണ്ടെന്ന നിഗമനത്തിൻറെ അടിസ്ഥാനത്തിലായിരുന്നു ഇത്.

പിന്നീട് നജ് ലയുടെ സഹോദരിയും അമ്മയുടമടക്കം ബന്ധുക്കളുടെ മൊഴിയെടുത്തു.നിരന്തരപീഡനത്തെകുറിച്ച് ഇവർമൊഴി നൽകി. തുടര്ന്നാണ് സ്ത്രീപീഡനം ,ഗാർഹിക പീഡനം എന്നീ വകുപ്പുകള് ചുമത്തി കേസെടുത്തത്. റെനീസിൻറെ നിരന്തര മാനസിക ശാരിരീക പീഡനങ്ങളിൽമനം നൊന്താണ് നജ് ല ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറയുന്നു. വീട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളും നജ് ല ഒരുഡയറിയില് എഴുതാറുണ്ട്. എന്നാൽ ഇപ്പോൾ ഇത് കാണുന്നില്ലെന്നും റെനീസ് എടുത്ത് മാറ്റിയിട്ടുണ്ടാകുമെന്നും നഫ് ല പറഞ്ഞു.നജ് ല ,മക്കളായ ടിപ്പു സുല്ത്താന‍്,മലാല എന്നിവരുടെ മൃതദേഹങ്ങൾ വൈകിട്ട് വട്ടപ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Loading...