പോലീസ് കരുതിയത് വ്യാജമെന്ന്! കരിപ്പൂരിലെ രക്ഷാപ്രവർത്തകർക്ക് ആദരവ് അർപ്പിച്ച പൊലീസുകാരനെതിരെ നടപടിയുണ്ടായേക്കുമെന്നു സൂചന: സല്യൂട്ട് നൽകിയത് ഔദ്യോഗിക അനുമതി ഇല്ലാതെ

തിരുവനന്തപുരം: കരിപ്പൂർ വിമാനാപകടത്തിൽപ്പെട്ടവരെ രക്ഷിച്ച രക്ഷാപ്രവർത്തകർക്ക് ആദരവ് അർപ്പിച്ച പൊലീസുകാരനെതിരെ നടപടിയുണ്ടായേക്കുമെന്നു സൂചന. ഇത് ഔദ്യോഗിക അനുമതി ഇല്ലാതെയാണെന്ന് തെളിഞ്ഞതോടെയാണ് നടപടി ഉണ്ടായേക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർ സൂചന നൽകുന്നത്. ക്വാറന്റീനിൽ കഴിയുന്ന രക്ഷാപ്രവർത്തകർക്ക് അവിടെ എത്തിയായിരുന്നു പൊലീസ് ഉദ്യോഗസ്ഥൻ ആദരസൂചകമായി സല്യൂട്ട് അടിച്ചത്.

കരിപ്പൂർ വിമാനപകടത്തിൽ രക്ഷാപ്രവർത്തനം നടത്തി ക്വാറൻറൈനിൽ കഴിയുന്നവരെ പൊലീസുകാരൻ വീട്ടിലെത്തി സല്യൂട്ട് ചെയ്തത് വിവാദമായിരുന്നു. ഔദ്യോഗിക നിർദേശ പ്രകാരമല്ല പൊലീസുകാരൻറെ നടപടിയെന്നും, അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മലപ്പുറം പൊലീസ് സൂപ്രണ്ട് യു. അബ്ദുൾ കരിം അറിയിച്ചു. മലപ്പുറത്തെ സിവിൽ പൊലീസ് ഓഫീസറായ ഹുസൈനാണ് രക്ഷാപ്രവർത്തകരെ ആദരിച്ചത്. സ്വന്തം ജീവൻ പോലും മറന്ന് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരാണ് അഭിനന്ദിച്ചത്. ഇതിനു പിന്നാലെയാണ് രക്ഷാപ്രവർത്തകരെ ക്വാറന്റീൻ കേന്ദ്രത്തിൽ പോയി കേരള പൊലീസ് സല്യൂട്ടടിച്ച് ആദരവ് പ്രകടിപ്പിക്കുന്നുവെന്ന കുറിപ്പോടെ ചിത്രം പ്രചരിച്ചത്. വൈറലായതോടെ പൊലീസും അന്വേഷിച്ചു.

Loading...

വ്യാജമാകുമെന്നായിരുന്നു പൊലീസ് കരുതിയത്. എന്നാൽ അന്വേഷണം നടത്തിയതോടെ ഉദ്യോഗസ്ഥനെ കണ്ടെത്തി. സംഭവത്തിൽ പ്രാദേശിക സ്റ്റേഷനിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടതായും ഉദ്യോഗസ്ഥർ പറയുന്നു. സണ്ണിവെയ്നും സുരാജുമടക്കമുള്ള താരങ്ങളും ചിത്രം പങ്കുവച്ചിരുന്നു.
ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസ് സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടത്. നടന്മാരായ ഹരീഷ് പെടരടി ,സണ്ണി വെയിൻ തുടങ്ങി നിരവധി പ്രമുഖർ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. പൊലീസും അഗ്നിശമന സേനയുമൊക്കെ എത്തുന്നതിനു മുൻപ് അപകടം നടന്നയുടൻ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ കരിപ്പൂരുകാർക്കും രാത്രി വൈകി രക്തബാങ്കുകൾക്കു മുന്നിൽ വരി നിന്ന മറ്റുള്ളവർക്കുമൊക്കെ നിരവധി പേർ സമൂഹമാധ്യമങ്ങളിൽ അഭിനന്ദിക്കുന്നതിനിടയ്ക്കാണ് ഈ ചിത്രമെത്തിയത്.