പിടിച്ചെടുത്ത ലഹരി വസ്തുക്കൾ മറിച്ചു വിറ്റു; പൊലീസുകാർ അറസ്റ്റിൽ

മലപ്പുറം : പിടികൂടിയ ലഹരി വസ്തുക്കൾ മറിച്ചു വിറ്റ സംഭവത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥർ അറസ്റ്റിലായി. പിടിച്ചെടുത്ത ഹാൻസ് അടക്കമുള്ള വസ്തുക്കളാണ് പൊലീസുകാർ മറിച്ച് വിറ്റത്. കോട്ടക്കൽ സ്റ്റേഷനിലെ രതീന്ദ്രൻ, സജി അലക്സാണ്ടർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് .രണ്ട് പേരെയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

കോട്ടക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഏതാനും മാസം മുൻപായിരുന്നു 40 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നമായ ഹാൻസ് പിടികൂടിയത്. വാഹനവും പിടിച്ചെടുത്തിരുന്നു. പിന്നീട് കോടതി നടപടിക്രമങ്ങൾക്കിടെ വാഹനം വിട്ടുനൽകുകയും ചെയ്തു. അതോടൊപ്പം പിടിച്ചെടുത്ത ഹാൻസ് നശിപ്പിക്കാനും തീരുമാനമായി. പക്ഷേ ഹാൻസ് കാണാതായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹാൻസ് ഒന്നര ലക്ഷം രൂപയ്ക്ക് പൊലീസുകാർ മറിച്ചുവിറ്റെന്ന് കണ്ടെത്തിയത്.

Loading...