അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസ്; ദിലീപിന്റെ സുഹൃത്തിന്റെ വീട്ടിൽ പൊലീസ് റെയ്ഡ്

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ദിലീപിന്റെ സുഹൃത്തിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന. സൂര്യ ഹോട്ടലുടമ ശരത്തിന്റെ ആലുവ തൊട്ടുമുഖത്തെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. ദിലീപും സുഹൃത്തുക്കളും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. കേസിൽ ശരത്തിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം റെയ്ഡ് നടത്തുന്നത്.

അതേസമയം ശരത്ത് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞ വിഐപി ആരാണ് എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ശരത്തിന്റെ വീട്ടിൽ സംഘം റെയ്ഡ് നടത്തുന്നത്. കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അറസ്റ്റ് ചെയ്യാൻ സാദ്ധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ശരത് ഹർജി നൽകിയിരിക്കുന്നത്.

Loading...