മനുഷ്യക്കടത്ത് സംഘം കേരളത്തിലേക്ക് കടത്തിയ 12 കുട്ടികളെ പോലീസ് രക്ഷിച്ചു

കോഴിക്കോട്. രാജസ്ഥാനല്‍നിന്നും കുട്ടികളെ കേരളത്തിലേക്ക് കടത്തിയ കേസില്‍ പെരുമ്പാവൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കേരളത്തിലേക്ക് കൊണ്ടുവന്ന 12 കുട്ടികലെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്നവരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഇന്‍ഡിപ്പെന്‍ഡന്റ് പെന്തക്കോസ്ത് ചര്‍ച് വൈദികന്‍ ജേക്കബ് വര്‍ഗീസാണ് അറസ്റ്റിലായത്. കുട്ടികലെ കൊണ്ടുവരുവാന്‍ മതിയായ രേഖകള്‍ ഇല്ലെന്നും ട്രസ്റ്റ് പ്രവര്‍ത്തിക്കുവാനും രേഖകള്‍ ഇല്ലെന്ന് പോലീസ് കണ്ടെത്തി. കുട്ടികലെ പഠിപ്പിക്കുവാന്‍ വേണ്ടിയാണ് കൊണ്ടുവന്നതെന്ന് ജേക്കബ് വര്‍ഗീസ് പറയുന്നു.

Loading...

പോലീസ് അന്വേഷണത്തില്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനം അനധികൃതമാണെന്ന് മനസ്സിലാക്കി. 12 കുട്ടികളെയും മുതിര്‍ന്ന ആറ് പേരെയുമാണ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് രണ്ട് പേര്‍ കുട്ടികലെ കടത്തുവാനുള്ള സംഘത്തിലെ ഇടനിലക്കാരാണെന്നും നാല് പേര്‍ കുട്ടികളുടെ രക്ഷിതാക്കളാണെന്നും വ്യക്തമായി.

കേസില്‍ അറസ്റ്റിലായവര്‍ക്കെതിരെ മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തു.