ഡിവൈഎസ്പി ഹരികൃഷ്ണന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്.

കൊച്ചി: പെരുമ്പാവൂര്‍ ഡിവൈഎസ്പി ആയിരുന്ന ഹരികൃഷ്ണന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. പെരുമ്പാവൂര്‍ ടൗണിലെ ഫ്ലാറ്റിലും കായംകുളത്തെയും ഹരിപ്പാട്ടെയും വീടുകളിലുമാണ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനത്തിന് ഇയാള്‍ക്കെതിരെ നേരത്തെ കേസ് എടുത്തിരുന്നു. സോളാര്‍ കേസിലും ആരോപണ വിധേയനാണ് ഹരികൃഷ്ണന്‍. സോളാര്‍ കേസില്‍ ജസ്റ്റിസ് ശിവരാജന്‍ മുമ്പാകെ കഴിഞ്ഞ ദിവസം ഹരികൃഷ്ണന്‍ മൊഴി നല്‍കിയിരുന്നു. പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ സരിത എസ് നായര്‍ എഴുതിയ കത്തിനെ കുറിച്ച് തനിക്ക് അറിവില്ലെന്നായിരുന്നു ഹരികൃഷ്ണന്റെ മൊഴി. അറസ്റ്റിന് ശേഷം താന്‍ സരിതയുടെ വീട് പരിശോധിച്ച് രണ്ട് ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തെന്ന വാദവും ഇദ്ദേഹം നിഷേധിച്ചിരുന്നു