അബുദാബിയില്‍ രണ്ട് പേരെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി പോലീസ്. കര്‍ണാടകയിലെ പാരമ്പര്യ വൈദ്യന് ഷാബാ അഷ്റഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഷൈബിന് അഷ്റഫ് പ്രതിയായ മറ്റൊരു കേസാണ് അബുദാബിയിലെ കൊലപാതകം. കേരളത്തില്‍ നിന്ന് എട്ട് അംഗസംഘം ഷൈബിന് അഷ്റഫിന്റെ നിര്‍ദേശപ്രകാരം ഷൈബിന്റെ വ്യാപാരപങ്കാളി ഹാരിസിനെയും മാനേജര്‍ ഡെന്‍സി ആന്റണിയെയും കൊലപ്പെടുത്തി എന്നാണ് കേസ്.
കൊല ചെയ്തതിന് ശേഷം പ്രതികള്‍ രണ്ട് മാസം ഹാരിസിന്റെ ഫ്ളാറ്റിന് മുകളിലെത്ത് ഫ്ളാറ്റില്‍ താമസിച്ചുവെന്നും പോലീസ് പറയുന്നു. കേരളത്തില്‍ നിന്നും ഷൈബിനാണ് ഇവര്‍ക്ക് വേണ്ട കാര്യങ്ങള്‍ എല്ലാം ചെയ്തു നല്‍കിയത്. ഷൈവിന്‍ ബന്ധുവിന്റെ ഫ്ളാറ്റ് കൊലയാളി സംഘത്തിന് എടുത്ത് കൊടുത്ത ശേഷം നാട്ടിലേക്ക് മടങ്ങിയെന്നും.
ലഹരിക്കേസില്‍ ഹാരിസിനെ പിടിപ്പിക്കുവാനായിരുന്നു ആദ്യ പദ്ധതി. എന്നാല്‍ പിന്നീട് കൊലപാതകത്തിലേക്ക് കാര്യങ്ങള്‍ എത്തുകായായിരുന്നു. മൂന്ന് മക്കള്‍ ഉണ്ട് കൊല്ലെരുതെന്ന് ഡെന്‍സി പറഞ്ഞെങ്കിലും സംഘം ഡെന്‍സിയെ കൊന്ന ശേഷം ഹാരിസിന്റെ കൈകള്‍ ബന്ധിച്ച് ഡെന്‍സിയുടെ കഴുത്തില്‍ വിരലുകള്‍ അമര്‍ത്തി തെളിവുണ്ടാക്കി. ശേഷം കൈ ഞരമ്പ് മുറിക്കുകയും രക്തം പറ്റിയ ചെരിപ്പ് കൊണ്ട് മുറിയിലൂടെ നടന്ന് കൊലപാതകമാണെന്ന് വരുത്തിതീര്‍ക്കുവാന്‍ ശ്രമിച്ചുവെന്നും പോലീസ് പറയുന്നു.
അതേസമയം കേസ് അന്വേഷണത്തില്‍ പുരോഗതി ഉണ്ടായതില്‍ ഹാരീസിന്റെ കുടുംബം പ്രതീക്ഷ പ്രകടിപ്പിച്ചു. നീതിക്കായി ശ്രമിക്കുമെന്നും ഇനിയും പ്രതികള്‍ പിടിക്കുവാനുണ്ടെന്നും ഹരീസിന്റെ മാതാവ് പറഞ്ഞു.