കാട്ടില്‍ നിന്നു കണ്ടെത്തിയ കുട്ടിയുടെ ബന്ധുക്കളെ തേടി പോലീസ്

ഷിക്കാഗോ: പ്രോസ്പെക്റ്റ് ഹൈറ്റ്സിലെ കാട്ടില്‍ അലഞ്ഞുതിരിഞ്ഞു നടന്ന നിലയില്‍ കണ്ടെത്തിയ കുട്ടിയുടെ ബന്ധുമിത്രാതികളെ തേടി പോലീസ്. ഷിക്കാഗോ കുക്ക് കൗണ്ടി പോലീസാണ് പൊതുജനസഹായം ആഭ്യര്‍ഥിക്കുന്നത്. ഏപ്രില്‍ 7-നാണ് കുട്ടിയെ കാട്ടില്‍ നിന്നും പോലീസ് കണ്ടെത്തുന്നത്.

മൂന്നിനും നാലിനും ഇടയില്‍ പ്രായം തോന്നിക്കുന്ന കുട്ടിയുടെ പേര് അലിയ എന്നാണെന്നും രണ്ടര അടി ഉയരവും മുപ്പതു പൗണ്ടിനടുത്ത തൂക്കവുമുണ്ടെന്നും പോലീസ് പറഞ്ഞു. കാതുകുത്തിയിട്ടുള്ള കുട്ടി ഒരുതരം നീലരത്നക്കല്ലിന്റെ കളറിലുള്ള കമ്മല്‍ അണിഞ്ഞിട്ടുള്ളതായും പോലീസ് പറഞ്ഞു.

Loading...

കുട്ടി സൗത്ത് ഏഷ്യന്‍ വംശജയാണെന്ന് സംശയിക്കുന്നതായും പോലീസ് അറിയിച്ചു.

എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ പോലീസ് ഷെറീഫിന്റെ ഈ നമ്പറില്‍ ബന്ധപ്പെടുക: (708)865-4896 or (847)635-1188.