കൊച്ചി: കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ വിലക്ക ലംഘിച്ച് അനധികൃതമായി സംഘടിച്ച കേസില്‍ റിയാലിറ്റി ഷോ താരം രജിത് കുമാറിന് എതിരെ തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. ഇയാളുടെ സ്വദേശമായ ആറ്റിങ്ങലിലേക്കും അന്വേണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.
അതേസമയം, കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 16 ആയി. ടി.വി റിയാലിറ്റി ഷോയില്‍ന്ന് പുറത്താക്കപ്പെട്ട രജിത് കുമാറിന് വിലക്ക് ലംഘിച്ച് സ്വീകരണമൊരുക്കിയ കേസില്‍ രജിത് കുമാര്‍ തന്നെയാണ് ഒന്നാം പ്രതി. അധ്യാപകന്‍ കൂടിയായ രജിത് കുമാര്‍ ഏതാനും വിദ്യാര്‍ഥികളെ മൊബൈലില്‍ വിളിച്ച് തന്നെ സ്വീകരിക്കാന്‍ എത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിവരം. രാത്രി ഒമ്പതോടെ ഇവര്‍ ഒത്തുകൂടിയതോടെയാണ് പൊലീസ് വിവരമറിയുന്നത്. മുദ്രാവാക്യവുമായി ജനക്കൂട്ടം വിമാനത്താവളത്തില്‍ സംഘടിച്ചു. ആലുവയിലെ ലോഡ്ജില്‍ താമസിച്ച രജിത് കുമാര്‍ സംഭവത്തില്‍ കേസെടുത്തതോടെ ഇവിടുന്ന് മാറുകയായിരുന്നു. 50 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴി്ഞ്ഞ ദിവസം രാത്രിയായിരുന്നു ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം എന്ന മുന്നറിയിപ്പുകള്‍ അവഗണിച്ച് രജിത് കുമാറിന് സ്വീകരണം എന്ന പേരില്‍ നൂറോളം പേര്‍ വിമാനത്താവളത്തില്‍ തടിച്ചു കൂടിയത്. കൈകുഞ്ഞുങ്ങളുമായി പോലുമെത്തിയവര്‍ പൊലിസ് ഇടപെട്ടിട്ടും പിരിഞ്ഞു പോയില്ല. ഇതോടെയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ജാഗ്രതയുടെ ഭാഗമായി മത-രാഷ്ട്രീയ- സാമുദായിക സംഘടനങ്ങള്‍ പോലും സംഘം ചേര്‍ന്നുള്ള എല്ലാ വിധ പ്രവര്‍ത്തനങ്ങളും ഉപേക്ഷിച്ചു ജനങ്ങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോള്‍ ഇങ്ങനെയുള്ള നിയമലംഘനങ്ങള്‍ക്കു മുന്‍പില്‍ കണ്ണടക്കാന്‍ നിയമപാലകര്‍ക്കു കഴിയില്ല. മനുഷ്യ ജീവനേക്കാളും വില താരാരാധനക്കു കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ല, ഇങ്ങനെ ചില ആളുകള്‍ നടത്തുന്ന കാര്യങ്ങള്‍ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുന്‍പില്‍ നാണിപ്പിക്കുന്നതാണെന്ന് ജില്ലാ കലക്ടര്‍ എസ്. സുഹാസ് പറഞ്ഞു.
സംസ്ഥാനം മുഴുവന്‍ അധികാരികളും സര്‍ക്കാരും ഉള്‍പ്പെടെ രാപകലില്ലാതെ ഉറക്കമളച്ചിരുന്ന് അഹോരാത്രം പണിയെടുക്കുമ്പോഴാണ് ഇത്തരത്തിലുള്ള പേക്കൂത്തുകള്‍ അരങ്ങേറുന്നത് അതും കേരളത്തിലെന്നുള്ളത് ഏറെ ലജ്ജിപ്പിക്കുന്നു. ശരിക്കുള്ള വൈറസുകള്‍ ഇവരേപ്പോലുള്ളവരാണ്. ഒപ്പം അവരെ താങ്ങുന്ന ആരാധന തലയ്ക്ക് പിടിച്ചവരും. തമിഴന്റെ താരാരാധനയേയും ഭ്രാന്തിനേയും അടിക്കടി പുച്ഛിക്കുന്ന മലയാളികളാണ് ഇപ്പോള്‍ ഇത്തരത്തില്‍ അധംപതിച്ചിരിക്കുന്നത്. മലയാളിയുടെ നിലവാരം വന്ന് വന്ന് വളരെ താഴേക്ക് പോയിരിക്കുന്നു എന്ന് പറയാതെ നിവര്‍ത്തിയില്ല. ഇത്തരത്തിലുള്ള പേക്കൂത്തുകള്‍ നടത്തുന്നവര്‍ ഓര്‍ക്കണം മരരുന്ന് പോലും ഇല്ലാത്ത ഒരു വൈറസിനെ പിടിച്ച് കെട്ടാന്‍ സംസ്ഥാനം അനുഭവിക്കുന്ന പെടാപ്പാടുകള്‍. ആരാധാനലയങ്ങളും സ്‌കൂളുകളും സഹിതം അടച്ച് പൂട്ടിയിരിക്കുകയാണ്. ഒരു രോഗത്തെ ഭയന്ന് മനുഷ്യന്‍ പുറത്തിറങ്ങുന്നില്ല. മനുഷ്യനില്‍ നിന്ന് മനുഷ്യിലേക്ക് പടര്‍ന്ന് രപിടിക്കുന്നു. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ഓരോരുത്തരേയും നിരീക്ഷണത്തിലാക്കേണ്ട ഗതികെട്ട അവസ്ഥ. രാപകല്‍ ഊണു ഉറക്കവും വരെ ഉപേക്ഷിച്ച് രോഗികളുടെ പിന്നാലെ ഓടി നടക്കുന്ന ഡോക്ടര്‍മ്മാരും നവ്സുമാരും. അവരും മനുഷ്യരാണ് അവര്‍ക്കും കുടുംബം ഉണ്ട്. അതൊക്കെ മാറ്റി വെച്ച് അവര്‍ ഈ ആത്മാര്‍ത്ഥത കാണിക്കുന്നത് നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും വേണ്ടിയാണ്. അവര്‍ കാണിക്കുന്ന ആത്മാര്‍ത്ഥയുടെ അല്‍പ്പമെങ്കിലും തിരികെ കാണിക്കുന്ന. മിനിറ്റുകല്‍ ഇടവിട്ട് ഇടവിട്ട് നിര്‍ദ്ദേശങ്ങല്‍ നല്‍കി കൊണ്ടിരുന്നിട്ടും അതിനൊക്കെ പുല്ലുവില കൊടുത്ത് താരാധാന തലയ്ക്ക് പിടിച്ച് നിങ്ങള്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകളുണ്ടല്ലോ നിങ്ങളെ മാത്രമല്ല ചുറ്റുമുള്ളവരെ പോലും അപകടത്തിലാക്കുകയാണ്.