ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളെ ചതിച്ചു, പിടിയാലായ ടെക്കിയുടെ ഫോണ്‍ പരിശോധിച്ച പോലീസ് ഞെട്ടി

ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളെ വഞ്ചിച്ച ടെക്കി അറസ്റ്റില്‍. ജോലി വാഗ്ദാനം ചെയ്ത് നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്ത്. പഞ്ചനക്ഷത്ര ഹോട്ടലില്‍ മികച്ച ജോലി വാഗ്ദാനം നല്‍കി പ്രതി സ്ത്രീകളുടെ നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കുകയായിരുന്നു. ചെന്നൈയിലെ ഒരു പേരുകേട്ട ഐ.ടി കമ്പനിയിലെ ജോലിക്കാരനായ പ്രദീപ് എന്നയാളെയാണ് വഞ്ചിതരായ സ്ത്രീകള്‍ നല്‍കിയ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പല സ്ത്രീകളുടേതായി 60 നഗ്‌നഫോട്ടോകളാണ് ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

‘ആദ്യം സാധാരണ നിലയിലുള്ള ഫോട്ടോകള്‍ അയച്ച് നല്‍കണമെന്നാണ് സ്ത്രീകളോട് ഇയാള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പിന്നീട് ജോലി നല്‍കാന്‍ പോകുന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലിന് സ്ത്രീകളുടെ ശരീരത്തിന്റെ ഘടന അറിയണമെന്നും, അതിനായി സ്ത്രീകള്‍ അവരുടെ വസ്ത്രമില്ലാത്ത ഫോട്ടോകള്‍ അയച്ചു നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഈ നിര്‍ദ്ദേശം ലഭിച്ച ശേഷമാണ് ഇയാള്‍ക്ക് സ്ത്രീകള്‍ തങ്ങളുടെ നഗ്‌നഫോട്ടോകള്‍ അയച്ചത്. എന്നാല്‍ ഫോട്ടോകള്‍ അയച്ച് കിട്ടിയ ശേഷം ഇയാള്‍ സ്ത്രീകളുമായി പിന്നീട് ബന്ധം പുലര്‍ത്തിയില്ല.’ മിയാപ്പൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.വെങ്കിടേഷ് പറഞ്ഞു.

Loading...

സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ നിരവധി സ്ത്രീകളെ ഇയാള്‍ ഇത്തരത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിക്കുകയും അതിന്റെ പേരില്‍ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കുകയും ചെയ്തുവെന്ന് പൊലീസ് കണ്ടെത്തി. സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ നിരവധി വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്. പ്രദീപ് ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇയാള്‍ കാരണം എത്ര സ്ത്രീകള്‍ ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടു എന്ന അന്വേഷണത്തിലാണ് ഇപ്പോള്‍ പൊലീസ്.