നരബലി ദൃശ്യങ്ങള്‍ പ്രതികള്‍ ക്യാമറയില്‍ ചിത്രീകരിച്ചതായി പോലീസിന് സംശയം

കൊച്ചി. ഇലന്തൂരിലെ നരബലി ദൃശ്യങ്ങള്‍ പ്രതികള്‍ ചിത്രീകരിച്ചതായി പോലീസിന് സംശയം. പോലീസ് ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിനാണ് ഒരുങ്ങുന്നത്. സൈബര്‍ കുറ്റാന്വേഷകരുടെ സഹരണത്തോടെ ഇന്റര്‍നെറ്റിലെ അധോലോകമായ ഡാര്‍ക് വെബില്‍ പോലീസ് പരിശോധന നടത്തുന്നുണ്ട്. ഡാര്‍ക്ക് വെബിലെ നിഗൂഢ ഇടങ്ങളായി അറിയപ്പെടുന്ന റെഡ് റൂമുകളിലാണ് പോലീസ് പരിശോധന നടത്തുക.

തത്സമയ കൊലപാതകങ്ങളും ആത്മഹത്യകളും ഇവിടെ പ്രദര്‍ശിപ്പിക്കാറുണ്ടെന്നാണ് വിവരം. ഇത്തരം സ്ഥലങ്ങളില്‍ പ്രതികള്‍ ഇത് നല്‍കിയിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. അതേസമയം ഇരട്ട നരബലിക്കേസില്‍ ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെ നിര്‍ണായക നീക്കവുമായി അന്വേഷണസംഘം. വീടിന്റെ പരസിരത്ത് ശനിയാഴ്ച വിശദമായ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം. ജെസിബിയുമായി പറമ്പ് കുഴിച്ചുനോക്കും. പറമ്പില്‍ കൂടുതല്‍ മൃതദേഹങ്ങളുണ്ടെന്ന സൂചനയെ തുടര്‍ന്നാണിത്.

Loading...

പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. മൃതദേഹം കണ്ടെത്തുന്നതില്‍ പരിശീലനം നേടിയ പൊലീസ് നായകളുടെ സഹായത്തോടെയാകും ശനിയാഴ്ച തെരച്ചില്‍ നടത്തുക. പത്മം, റോസിലിന്‍ എന്നിവരെ കൂടാതെ മറ്റേതെങ്കിലും സ്ത്രീകളെ നരബലിക്ക് ഇരയാക്കിയിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് പറമ്പില്‍ വിശദമായ പരിശോധനയ്ക്ക് പൊലീസ് ഒരുങ്ങുന്നത്.