സന്തോഷിന്റെ രാത്രി സഞ്ചാരം വിശദമായി അന്വേഷിക്കുവാന്‍ പോലീസ്

തിരുവനന്തപുരം. മന്ത്രി റോഷി അഗസ്റ്റന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ സന്തോഷിനെതിരെ വിശദാമായ അന്വേഷണത്തിന് പോലീസ്. അര്‍ധരാത്രി വീട്ടില്‍ കടന്നുകയറി കത്തി കാട്ടി വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചതുള്‍പ്പെടെ ഗുരുതര കുറ്റങ്ങളാണ് ഇയാള്‍ ചെയ്തത്. സന്തോഷിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ രാത്രി യാത്രകളും നഗരത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്ത്രീകള്‍ക്ക് നേരെ ഉണ്ടായ ആക്രമങ്ങളും ചേര്‍ത്താണ് പോലീസ് അന്വേഷണം നടത്തുന്നത്.

ലൊക്കേഷന്‍ അറിയുന്നതിനായി സന്തോഷിന്റെ ഫോണ്‍ റെക്കോര്‍ഡ് പോലീസ് പരിശോധിക്കും. കുറവന്‍കോണത്ത് വീട്ടില്‍ കയറി വിദ്യാര്‍ഥിനിയെ ആക്രമിച്ചതിന് സമാനമായ പരാതികല്‍ ഒരു വര്‍ഷത്തിനുള്ളില്‍ നിരവധി തവണ പോലീസിന് ലഭിച്ചിരുന്നു. ആ സംഭവങ്ങള്‍ നടക്കുമ്പോള്‍ സന്തോഷിന്റെ ഫോണ്‍ ലൊക്കേഷന്‍ എവിടെയായിരുന്നുവന്നാണ് പോലീസ് പരിശോധിക്കുക.

Loading...

പ്രധാനമായും മ്യൂസിയം, പേരൂര്‍ക്കട, കന്റോണ്‍മെന്റ് മേഖലയില്‍ നിന്ന് ലഭിച്ച പരാതികളാണ് പുന പരിശോധിക്കുക. സന്തോഷിന്റെ സാന്നിധ്യം സംഭവസ്ഥലങ്ങളില്‍ ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കിയാല്‍ പരാതിക്കാരില്‍ നിന്ന് വിശദമായ മൊഴി എടുക്കും. വനിതാ ഡോക്ടറെ ആക്രമിച്ച കേസില്‍ ഇന്നു മ്യൂസിയം പോലീസ് സന്തോഷിനെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും. 5 ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെടും. അതിനു ശേഷം വിദ്യാര്‍ഥിനിടെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച കേസില്‍ പേരൂര്‍ക്കട പോലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങും.