ആലപ്പുഴ. എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറിയായിരുന്ന കെകെ മഹേശന്റെ മരണത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മാനേജരായ കെഎല്‍ അശോകന് മകന് തുഷാര്‍ എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. ഗൂഢാലോചന, ആത്മഹത്യാപ്രേരണ എന്നിവകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മൈക്രോഫിനാന്‍സ് കേസില്‍ മഹേശനെ പ്രതിയാക്കിയതില്‍ ഗൂഢാലോചനയെ്ന് എഫ്ഐആറില്‍ പറയുന്നു.
മഹേശന്റെ ഭാര്യ ഉഷാദേവി നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ജൂണ്‍ 20നാണ് കെ.കെ. മഹേശന് കണിച്ചുകുളങ്ങരയിലെ യൂണിയന് ഓഫീസില്‍ തൂങ്ങിമരിച്ചത്. ഇതിനേ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ കുടുംബം വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിക്കും സഹായി അശോകനെതിരേയും രംഗത്തുവന്നിരുന്നു.
ആത്മഹത്യാപ്രേരണ കുറ്റം ചുമത്താതെ പൊലീസ് ഒത്തുകളിക്കുന്നുവെന്നും മഹേശന്റെ കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ വെള്ളാപ്പള്ളി നടേശന് ആരോപണങ്ങള്‍ നിഷേധിച്ചിരന്നു. ആത്മഹത്യ പ്രേരണ കുറ്റം ചുമത്താതെ ആരോപണവിധേയരുമായി ഒത്തുകളിക്കുന്നുവെന്ന് കേസന്വേഷിക്കുന്ന മാരാരിക്കുളം പൊലീസിനെതിരെ മഹേശന്റെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.
തുടര്‍ന്നാണ് കുടുംബംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. നേരത്തേ, കോടതി ഈ ഹര്‍ജി അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് മഹശേന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കുകയും കേസെടുക്കേണ്ട വിഷയമാണിതെന്നും കേസ് വീണ്ടും പരിഗണിക്കണമെന്ന് കീഴ്ക്കോടതിയോട് നിര്‍ദേശിക്കുകയായിരുന്നു.