പി.സി ജോർജിനെതിരെ തെളിന് ശേഖരണം ഉൾപ്പെടെയുള്ള നടപടികൾ ഊർജിതമാക്കി പൊലീസ്

വിദ്വേഷ പ്രസംഗ കേസിൽ പി.സി.ജോർജിന് ജാമ്യം ലഭിച്ചെങ്കിലും തെളിവ് ശേഖരണം അടക്കമുള്ള അന്വേഷണ നടപടികളുമായി മുന്നോട്ടു പോവുകയാണ് പോലീസ്.പരാമാവധി തെളിവ് ശേഖരണമാണ് പോലീസ് ലക്ഷ്യം വെയ്ക്കുന്നത്.അതേ സമയം പി.സി ജോർജ്ജിന് ജാമ്യം അനുവദിച്ചതിനെതിരെ പ്രോസിക്യൂഷൻ അപ്പീൽ നൽകുന്നത് കൃത്യമായ നിയമോപദേശത്തിനു ശേഷം മാത്രമായിരിക്കും.

കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചെങ്കിലും വിദ്വേഷ പ്രസംഗ കേസിൽ അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു കൊണ്ട് പോവുകയാണ് ഫോർട്ട് പോലീസ്.അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പി.സി.ജോർജ്ജിന്റെ വിവാദ പ്രസംഗം എന്നതിനാൽ സാക്ഷി മൊഴി എന്ന സാധ്യത പോലീസ് കാര്യമാക്കുന്നില്ല.എന്നാൽ മറ്റു തെളിവുകൾ പരമാവധി ശേഖരിക്കുന്നുമുണ്ട്.വീഡിയോ ദൃശ്യങ്ങൾ,സ്ഥല വിവരം,സംഘാടന വിവരം എന്നിവ പോലീസ് ഇതിനോടകം തന്നെ ശേഖരിച്ചിട്ടുണ്ട്.കൂടാതെ ശക്തമായ വകുപ്പുകൾ ചുമത്തിയിട്ടും കോടതി ജാമ്യം അനുവദിച്ചതിനാൽ നിയമസാധ്യതകളും പൊലീസ് തേടുന്നു.

Loading...

പി.സി.ജോർജ്ജിന് ജാമ്യം അനുവദിച്ച ജുഡീഷ്യൽ ഫാസ്റ്റ് കഌസ് മജിസ്‌ട്രേറ്റ് കോടതി കർശന ജാമ്യ വ്യവസ്ഥകൾ വെച്ചിരുന്നു.ഏതെങ്കിലും വേദികളിൽ അത് ലംഘിക്കപ്പെടുന്നോയെന്നും പോലീസ് നിരീക്ഷിച്ച വരികയാണ്.കോടതി അവധിയായതിനാൽ ചൊവ്വാഴചയാകും ജാമ്യ ഉത്തരവിന്റെ പകർപ്പ് ലഭിക്കുക.അത് ലഭിച്ച ശേഷം അപ്പീൽ അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും.അതേ സമയം പി.സി.ജോർജ്ജിന്റെ അറസ്റ്റും തുടർന്നുണ്ടായ സംഭവങ്ങളും വലിയ രാഷ്ട്രീയ വിവാദമായിട്ടുണ്ട്. ബിജെപി പിന്തുണയടക്കം ലഭിച്ച സാഹചര്യത്തിൽ പി.സി.ജോർജ്ജിന്റെ തുടർ നീക്കങ്ങളും നിർണ്ണായകമാണ്.