ലോക്ക്ഡൗണ്‍;പുറത്തിറങ്ങല്ലേയെന്ന് പാട്ടു പാടി അപേക്ഷിച്ച് പൊലീസുകാരന്‍

ഛത്തീസ്ഡഢ്: കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ഈ സമയത്ത് ഏറ്റവും കൂടുതല്‍ വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നത് പൊലീസുകാര്‍ക്കാണ്. ഇവരെ ബോധവല്‍ക്കരിച്ച് വീട്ടിലിരുത്തുന്നതില്‍പ്പരം ബുദ്ധിമുട്ടില്ല പൊലീസുകാര്‍ക്ക്. കര്‍ശനമായി നിര്‍ദേശങ്ങള്‍ നല്‍കിയും ജനങ്ങളെ അടിച്ചോടിച്ചും വീട്ടിലിരുത്തേണ്ട അവസ്ഥയാണ് പൊലീസുകാര്‍ക്ക്. എന്നാല്‍ ഇതില്‍ നിന്നുമെല്ലാം വ്യത്യസ്തമാവുകയാണ് ഛത്തീസ്ഗഢിലെ പൊലീസ് ഉദ്യോഗസ്ഥന്‍ വീടിന് പുറത്തിറങ്ങല്ലേയെന്നാണ് ഇവര്‍ ജനങ്ങളോട് അപേക്ഷിക്കുന്നത്.ഛത്തീസ്ഗഢിലുള്ള അഭിനവ് ഉപാധ്യായ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ കൂട്ടുപിടിച്ചത് സംഗീതത്തെയാണ്.

ബിലാസ്പുരിലുള്ള ഒരു റെസിഡന്‍ഷ്യല്‍ കോളനിവാസികളോട് പുറത്തിറങ്ങാതെ വീടുകളിലിരിക്കാന്‍ അഭിനവ് ആവശ്യപ്പെട്ടത് ഒരു ഗാനത്തിലൂടെയായിരുന്നു. ലതാ മങ്കേഷ്‌കര്‍ ആലപിച്ച ഏക് പ്യാര്‍ ക നഗ്മാ ഹെ എന്ന ഗാനത്തിന്റെ ഈണത്തിലായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ അപേക്ഷ.
ഘര്‍ മേ ഹി രഹ്നാ ഹെ.. ബാഹര്‍ നഹി ജാനാ ഹെ.. സാനിറ്റൈസര്‍ ലഗാനാ ഹെ ഹാത്ത് ധോത്തെ ഹി ജാനാ ഹെ മില്‍ കെ അബ് ഹം കൊ കോറണ കൊ ഹടാനാ ഹെ… എന്നിങ്ങനെയായിരുന്നു വരികൾ.

Loading...

പുറത്തിറങ്ങാതെ വീടുകളില്‍ തന്നെ ഇരിക്കണമെന്നും സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും കൈ കഴുകണമെന്നും കൊറോണക്കെതിരെ ഒന്നിച്ചുനിന്നുപോരാടാമെന്നുമാണ് ഈ വരികളുടെ അര്‍ഥം.പോലീസ് ഉദ്യോഗസ്ഥന്റെ പാട്ട് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ കൊറോണ ഹെല്‍മെറ്റ് ധരിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ റോഡില്‍ ഇറങ്ങിയവരെ ബോധവല്‍ക്കരിക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.