രാഷ്ട്രീയ ചാണക്യൻ അമിത്ഷാ നിര്‍ണ്ണായക നീക്കങ്ങളുമായി ഇന്ന് തമിഴ്‌നാട്ടില്‍

Amith-Shah....
Amith-Shah....

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നൊരുക്കം എന്ന നിലയിൽ ഇന്ന് തമിഴ്‌നാട് സന്ദര്‍ശിക്കും.ഔദ്യോഗിക പരിപാടികള്‍ക്ക് പുറമേ ബിജെപി കോര്‍ കമ്മിറ്റിയിലുള്‍പ്പെടെ അമിത് ഷാ പങ്കെടുക്കുന്നുണ്ട്. ഏറെ നിര്‍ണായ തീരുമാനങ്ങള്‍ അമിത്ഷായുടെ തമിഴ്‌നാട് സന്ദര്‍ശനത്തില്‍ എടുക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Tamilnadu
Tamilnadu

എന്നാല്‍ അമിത് ഷാ-രജനികാന്തുമായി കൂടിക്കാഴ്ച ഉണ്ടാകില്ലെന്നാണ് വിവരം. സന്ദര്‍ശന പട്ടികയില്‍ രജനീകാന്തുമായുള്ള കൂടിക്കാഴ്ച ലിസ്റ്റ് ചെയ്തിട്ടില്ല. ബിജെപി സംസ്ഥാന ഭാരവാഹികളുമായി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ കുറിച്ച്‌ ചര്‍ച്ച നടത്തുന്ന അമിത് ഷാ നടന്‍ രജനികാന്തിനെ കാണുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു.

Loading...
Amit shah..
Amit shah..

തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ചില മാറ്റങ്ങള്‍ക്ക് ഈ നവംബര്‍ മാസം വഴിയൊരുക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ബിജെപി നടത്തിയ വെട്രിവേല്‍ യാത്രയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നീക്കങ്ങളും ചര്‍ച്ചയായേക്കും.ഒരു സര്‍ക്കാര്‍ പരിപാടിയിലും ഹോട്ടല്‍ ലീലാപാലസില്‍ നടക്കുന്ന ബി.ജെ.പി കോര്‍കമ്മിറ്റി മീറ്റിംഗിലും മാത്രമാകും അമിത് ഷാ പങ്കെടുക്കുകയെന്നാണ് അറിയുന്നത്.