കൃപേഷിന്റെ സഹോദരിയുടെ വിവാഹ ചെലവ് ചെന്നിത്തലയുടെ മകനും മരുമകളും വഹിക്കും

തിരുവനന്തപുരം: കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ സഹോദരിയുടെ വിവാഹ ചെലവ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനും മരുമകളും വഹിക്കും. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്‌

രണ്ട് ദിവസം മുമ്പാണ് രമേശ് ചെന്നിത്തലയുടെ മകന്‍ ഡോ. രോഹിത് വിവാഹിതനായത്. വ്യവസായി ഭാസിയുടെ മകള്‍ ശ്രീജ ഭാസിയാണ് വധു. കൃപേഷിന്റെ സഹോദരിയുടെ വിവാഹം നടത്തി കൊടുക്കാന്‍ തങ്ങള്‍ക്ക് താത്പര്യം ഉണ്ടെന്ന് രോഹിതും ശ്രീജയും അറിയിക്കുകയായിരുന്നു.

Loading...

അങ്കമാലി ആഡ്ലക്സ് കൺവെൻഷൻ സെന്ററിൽ വെച്ചായിരുന്നു ചടങ്ങുകൾ. മുഖ്യമന്ത്രി പിണറായി വിജയൻ, മുന്‍മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള, സംസ്ഥാനമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍,ഡിസിസി അധ്യക്ഷന്‍മാന്‍, കെപിസിസി-കോണ്‍ഗ്രസ് ഭാരവാഹികള്‍ തുടങ്ങിയവരും മമ്മൂട്ടി, എംജി ശ്രീകുമാര്‍ തുടങ്ങി കലാസാംസ്കാരികരംഗത്തെ പ്രമുഖരും വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തി. രോഹിത് കൊച്ചിയിലും ശ്രീജ അമേരിക്കയിലും ഡോക്ടര്‍മാരാണ്.