പൊന്നമറ്റം വീട്ടിൽ രാത്രി എന്ത് സംഭവിക്കുന്നു, പോലീസ് നടത്തിയ അന്വേഷണം ഇങ്ങിനെ

കോഴിക്കോട്:കൂടത്തായി കേസുകളിൽ പൊന്നാമറ്റം വീട് രഹസ്യങ്ങളുടെ താവളം. ആർധരാത്രി ആ വീട്ടിൽ എന്താണ്‌ സംഭവിക്കുന്നത് എന്നറിയാൻ രാത്രിയിൽ പ്രത്യേക അന്വേഷണ സംഘം അവിടെ എത്തി. മന്ത്രവാദം, പിശാചു ബാധ എന്നിങ്ങനെ പല കാര്യങ്ങളും പരക്കുന്ന സാഹചര്യത്തിൽ രാത്രിയിൽ പോലീസ് അവിടെ എത്തി പരിശോധന നടത്തുകയായിരുന്നു.

. കേസിലെ മുഖ്യ പ്രതി ജോളിയുമായാണ് തിങ്കളാഴ്ച രാത്രി വൈകി വീണ്ടും കൂടത്തായി പൊന്നാമറ്റം വീട്ടില്‍ തെളിവെടുപ്പ് നടത്തിയത്. സയനൈഡിന്റെ ബാക്കി രഹസ്യസ്ഥലത്തു സൂക്ഷിച്ചു വച്ചിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണു അന്വേഷണസംഘം കൂടത്തായിയില്‍ എത്തിയതെന്നാണു സൂചന. തെളിവുകൾ ലഭിച്ചെന്നും സൂചനയുണ്ട്.

Loading...

അതേസമയം മരണ കാരണങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയുമെന്ന് വിദഗ്ദ്ധ സംഘത്തിന് നേതൃത്വം നല്‍കുന്ന എസ്.പി ദിവ്യ ഗോപിനാഥ് അറിയിച്ചു. തെളിവ് ശേഖരിക്കാനായി അന്വേഷണസംഘം മൂന്ന് പേര്‍ കൊല ചെയ്യപ്പെട്ട പൊന്നാമറ്റം വീട്ടിനകത്തും പുറത്തും പരിശോധന നടത്തി.

ഐ.സി.ടി എസ്.പി ദിവ്യ വി ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം കൂടത്തായിയിലെ പൊന്നാമറ്റം തറവാട്ടില്‍ എത്തിയത് രാത്രിയിലാണ്. ആദ്യത്തെ കേസായ അന്നമ്മയുടെയും ടോം തോമസിന്റെയും മരണങ്ങളും ജോളിയുടെ മുന്‍ഭര്‍ത്താവ് റോയ് തോമസിന്റെ മരണവും ഈ വീട്ടില്‍ വച്ചാണ് നടന്നത്. ഇതില്‍ അന്നമ്മയുടെയും ടോം തോമസിന്റെയും കാര്യത്തിൽ പോസ്റ്റ് മോര്‍ട്ടം നടന്നിട്ടില്ല.