നടിമാര്‍ എന്നല്ലാതെ പിന്നെന്ത് വിളിക്കണം; ഡബ്ല്യുസിസിയുടെ പേജില്‍ ആരാധകരുടെ പൊങ്കാല

കൊച്ചി: മലയാള സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യുസിസി ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ വിവാദപരമായ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ ഡബ്ല്യുസിസിയുടെ പേജില്‍ തെറി അഭിഷേകമാണ്. സംഘടനയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കടുത്ത അധിക്ഷേപമാണ് നടക്കുന്നത്. എന്നാല്‍ സംഘടനയെ പിന്തുണച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.

മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ നേതൃത്വത്തിനെതിരെ ഡബ്ല്യുസിസി കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. നടിയാക്രമിക്കപ്പെട്ട സംഭവത്തില്‍ ഇരയുടെ പരാതിക്കെതിരെ കണ്ണടയ്ക്കുകയാണെന്നും പ്രതിയായ ദിലീപിനെ സംരക്ഷിക്കുകയും ചെയ്യുന്ന അമ്മയുടെ നേതൃത്വത്തിലുള്ള വിശ്വാസം നശിച്ചുവെന്ന് അമ്മയിലെ അംഗങ്ങള്‍ക്കംപ്പം സുരക്ഷിതത്വത്തോടെ ജോലിചെയ്യാനാകില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ അംഗങ്ങള്‍ പറഞ്ഞു.

Loading...

അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പത്രസമ്മേളനത്തിനിടെ നടിമാരുടെ പേര് പറയാതെ ‘നടി’മാരെന്ന് മാത്രം പറഞ്ഞുവെന്ന രേവതിയുടെ പരാമര്‍ശത്തിനെതിരെയാണ് ഡബ്ല്യുസിസിയുടെ പേജില്‍ രൂക്ഷമായ കമന്റുകള്‍ ഉയരുന്നത്. ‘ഞങ്ങളെ അപമാനിക്കുന്ന നിലപാടാണ് സംഘടന സ്വീകരിച്ചത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നാടകമാണ് നടക്കുന്നത്. ഞങ്ങള്‍ക്കു മുറിവേറ്റു. വര്‍ഷങ്ങളായുള്ള നീതികേട് അവസാനിപ്പിക്കണം. ഇനി മിണ്ടാതിരിക്കാന്‍ തീരുമാനിച്ചിട്ടില്ല. സംഘടനക്കുള്ളില്‍ നിന്നു തന്നെ പോരാടും. ഇത് ഒരു തുടക്കം മാത്രം ‘മെന്നായിരുന്നു നടിമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്.

ഇരയായ നടി ജോലിയില്ലാതെ വീട്ടിലിരിക്കുമ്പോള്‍ ആരോപണവിധേയമായ ദിലീപിനെ വച്ച് സിനിമ പ്രഖ്യാപിക്കുകയാണ് ബി.ഉണ്ണികൃഷ്ണനെ പോലെയുള്ള സംവിധായകര്‍ ചെയ്യുന്നത്. ഇത് നീതികേടാണെന്നും ഇവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. അമ്മയില്‍ നിന്ന് രാജിവച്ച റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, സംവിധായിക അഞ്ജലി മേനോന്‍, ചലച്ചിത്ര അക്കാദമി ഉപാധ്യക്ഷ ബീന പോള്‍, സജിത മഠത്തില്‍, ദിദീ ദാമോദരന്‍ തുടങ്ങിയവരും
അമ്മ അംഗങ്ങളായ രേവതി, പാര്‍വതി തിരുവോത്ത്, പത്മപ്രിയ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.