സേതുലക്ഷ്മി അമ്മയുടെ പ്രാര്‍ത്ഥനകള്‍ ഫലിച്ചു; മകന് വൃക്ക നല്‍കാന്‍ തയ്യാറാണെന്ന് നടി പൊന്നമ്മ ബാബു

മകന്റെ കിഡ്‌നി മാറ്റിവക്കല്‍ ശസ്ത്രക്രിയയ്ക്കായി നടി സേതുലക്ഷ്മി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത് ഏവരെയും സങ്കടത്തിലാഴ്ത്തിയിരുന്നു. എന്നാല്‍ ഒടുവില്‍ ആ അമ്മയ്ക്ക് ആശ്വാസവുമായാണ് അപ്രതീക്ഷിതമായൊരു ഫോണ്‍ കോള്‍ എത്തിയത്. സേതുലക്ഷ്മിയുടെ സഹപ്രവര്‍ത്തകയും നടിയുമായ പൊന്നമ്മ ബാബഹുവായിരുന്നു ഫോണ്‍ ചെയ്തത്.

ഭചേച്ചി….പൊന്നമ്മയാണ്. ഇനിയും നിങ്ങടെ കണ്ണീര് കണ്ട് നില്‍ക്കാന്‍ എനിക്ക് ത്രാണിയില്ല. നമ്മളൊക്കെ കൂടെപ്പിറപ്പുകളല്ലേ ചേച്ചീ…കിഷോറിന് ഞാനെന്റെ കിഡ്‌നി നല്‍കും. എന്റെ വൃക്ക അവന്‍ സ്വീകരിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പുണ്ടോ എന്നെനിക്കറിയില്ല. എനിക്കു വയസായില്ലേ……ഡോക്ടര്‍മാരോടു ചോദിക്കണം വിവരം പറയണം. ഞാന്‍ വരും….

പെട്ടെന്നുള്ള സന്തോഷത്തില്‍ സേതുലക്ഷ്മിയുടെ കണ്ണ് നിറഞ്ഞു. മകനോട് കാര്യം പറഞ്ഞു. വേദനയില്‍ ദുരിതമനുഭവിക്കുന്ന കിഷോറിന്റെ മുഖത്തും പ്രതീക്ഷയും പൊന്‍ കിരണം കണ്ടു.

ഇതിനെ വലിയൊരു ഔദാര്യമെന്നോ സന്മനസോ എന്ന് പറഞ്ഞ് വലുതാക്കരുതേ. വാര്‍ത്തയാക്കാന്‍മാത്രം എന്തോ മഹാകാര്യം ചെയ്യുന്നുവെന്ന ഭാവവും എനിക്കില്ല, സേതു ചേച്ചി എന്റെ കൂടപ്പിറപ്പാണ്. നാടകത്തില്‍ അഭിനയിക്കുന്ന നാള്‍ തൊട്ടേ എനിക്കു ചേച്ചിയെ അറിയാം. അങ്ങനെയുള്ള എന്റെ ചേച്ചി, ക്യാമറയ്ക്കു മുന്നില്‍ നിന്ന് കരഞ്ഞ ആനിമിഷമുണ്ടല്ലോ….അതെനിക്ക് സഹിക്കാനായില്ല. കാശ് വാരിയെറിയാനൊന്നും എനിക്കാവില്ല, എന്റെ കൂടപ്പിറപ്പിനു വേണ്ടി, അവരുടെ മകനു വേണ്ടി എനിക്കിപ്പോള്‍ ചെയ്യാന്‍ കഴിയുന്നത് ഇതാണ്. ഞാനിത് പറയുമ്പോള്‍ സേതുചേച്ചി എന്നോടു പറഞ്ഞത് കാശിന്റെ കണക്കാണ്. കാശ് കൊണ്ട് അളക്കാന്‍ വേണ്ടി മാത്രമേയുള്ളോ ചേച്ചീ നമ്മുടെ ബന്ധം എന്നാണ് ഞാന്‍ തിരിച്ചു ചോദിച്ചത്. കിഷോര്‍ എന്റെ വൃക്ക സ്വീകരിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പുണ്ടോ എന്നെനിക്കറിയില്ല. എനിക്കു വയസൊക്കെയായില്ലേ….എല്ലാം ഒത്തുവന്നാല്‍ ഞാനതിന് ഒരുക്കമാണ്. ഞാനവന് വൃക്ക ധാനം ചെയ്യും. ബാക്കി കാര്യങ്ങള്‍ ഡോക്ടര്‍മാരുേയും ദൈവത്തിന്റേയും കൈയ്യില്‍…- ഇതായിരുന്നു പൊന്നമ്മ ബാബു ഒരു മാധ്യമത്തോടെ സംഭവത്തെ കുറിച്ച് പ്രതികരിച്ചത്.

 

Top