പൊന്നുരുന്നി സംഭവം: ആരോപണ വിധേയയായ കന്യാസ്ത്രീ സഭയിലെ വിവാദ നായിക

കൊച്ചി: ഓർഫനേജിലെ പെൺകുട്ടികൾ രാത്രിയിൽ ഹോസ്റ്റൽ വിട്ടിറങ്ങിയ സംഭവത്തിൽ ആരോപണ വിധേയയായ കന്യാസ്ത്രീ സഭയിലെ വിവാദ നായിക. എറണാകുളം പൊന്നുരുന്നിയിലെ ക്രൈസ്റ്റ് കോൺവെന്‍റ് ഗേൾസ് ഹൈ സ്കൂളിനോട് ചേർന്നുള്ള കോൺവെന്‍റിലാണ് കഴിഞ്ഞ ദിവസം അസാധാരണ സംഭവം ഉണ്ടായത്. കന്യാസ്ത്രീകളുടെ പീഡനത്തെ തുടർന്ന് രാത്രിയിൽ 20 ഓളം വിദ്യാർഥിനികൾ റോഡിലേക്ക് ഇറങ്ങുകയായിരുന്നു. തുടർന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനിതാ പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് ഓർഫനേജിലെ വിവരങ്ങൾ പുറത്തു വരുന്നത്.

ഓർഫനേജിൽ കുട്ടികളുടെ ചുമതല വഹിക്കുന്ന സിസ്റ്റർ അംബിക, സിസ്റ്റർ ഡിൻസി എന്നിവരാണ് വിദ്യാർഥികളെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നത്. ഇവരിൽ ഒരു കന്യാസ്ത്രീയ്ക്ക് കത്തോലിക്ക സഭയിലെ വിവാദ വൈദികനുമായി രഹസ്യ ബന്ധമുണ്ടായിരുന്ന വിവരം ഇന്നലെ പ്രവാസി ശബ്ദം പുറത്തു വിട്ടിരുന്നു. ആരോപണ വിധേയയായ സിസ്റ്റർ അംബിക മുൻപും സഭയിലെ വിവാദ നായികയായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ഓർഫനേജിൽ എത്തുന്നതിനു മുൻപേ ഇവർ വിവാദങ്ങളിൽപെട്ടിരുന്നു. മുൻപ് സഭയിലെ ഒരു വൈദികനുമായി ബന്ധപ്പെട്ടാണ് ഇവർക്കെതിരെയുള്ള ആരോപണങ്ങൾ.

സഭയിൽ ശ്രദ്ധേയനായ വൈദികനും കന്യാസ്ത്രീയും തമ്മിലുള്ള അടുപ്പം പള്ളിമേടയിൽവരെ എത്തിയിരുന്നു. സംഭവം വിവാദമായി തുടങ്ങിയതോടെ കർദിനാളിന്‍റെ ചെവിയിലും സംഭവം എത്തി. വാർത്ത പുറത്തു പോകാതിരിക്കാൻ അതീവ രഹസ്യമായി വൈദികനെ സ്ഥലം മാറ്റിയ കർദിനാൾ കന്യാസ്ത്രീയെ കൊച്ചിയിലെ തന്നെ മറ്റൊരു ചുമതലയിലേക്ക് മാറ്റി. എന്നാൽ ഇതിനു പിന്നാലെയാണ് ഇവർ വിവാദ ലൈംഗിക ആരോപണ വിധേയനായ വൈദികൻ ഫാ. റോബിനുമായി അടുപ്പത്തിലാകുന്നത്.

ഫാ. റോബിൻ വടക്കുംചേരിയും ഓർഫനേജ് കുട്ടികളുടെ പിന്നാലെയായിരുന്നു.  പിന്നീട് ഫാ. റോബിന്‍റെ ഇടപെടലിനെ തുടർന്നാണ് ഇവർക്ക് പൊന്നുരുന്നി ഓർഫനേജിലേക്ക് മാറ്റം കിട്ടുന്നത്. പിന്നീട് ഇരുവരും ഓർഫനേജിലെ കുട്ടികളുമായി പുറത്തു കറങ്ങിയതായും വിവരം പുറത്തു വരുന്നുണ്ട്. അതേസമയം ഓർഫനേജ് വിഷയത്തിൽ സഭാ നേതൃത്വം പുലിവാലു പിടിച്ചിരിക്കുകയാണ്. കുട്ടികളെ സ്വാധീനിച്ചു മൊഴി മാറ്റം നടത്തുന്നതുൾപ്പെടെയുള്ള നീക്കങ്ങളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്

Top