42-ാം വയസ്സിലും അതി സുന്ദരിയായ പൂജ ബത്രയുടെ സൗന്ദര്യ രഹസ്യം തിരക്കി കമന്റ് ബോക്സില്‍ വന്‍ തിരക്ക്

തൊണ്ണൂറുകളില്‍ ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് ഭാഷകളില്‍ തിളങ്ങിനിന്ന നടിയാണ് പൂജ ബത്ര. മോഹന്‍ലാല്‍ നായകനായ ചന്ദ്രലേഖ, മമ്മൂട്ടി ചിത്രം മേഘം, ജയറാം നായകനായ ദൈവത്തിന്റെ മകന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെയും പ്രിയ നടിയായി മാറിയ താരമാണ് പൂജ. 2017ല്‍ പുറത്തെത്തിയെ മിറര്‍ ഗെയിം എന്ന ചിത്രത്തിലാണ് പൂജ അവസാനമായി അഭിനയിച്ചത്.

സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയകളില്‍ പൂജ സജീവമാണ്. കഴിഞ്ഞ ദിവസം പൂജ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം വന്‍ ഹിറ്റായിരിക്കുകയാണ്. 42 വയസ്സില്‍ എത്തിനില്‍ക്കുന്ന താരം ശരീരഭംഗി നിലനില്‍ത്തുന്നതിന്റെ രഹസ്യമാണ് കമന്റ് ബോക്സില്‍ എത്തുന്ന എല്ലാവര്‍ക്കും അറിയേണ്ടത്. യോഗയും ചിട്ടയായ ജീവിതവുമാണ് പൂജയുടെ സൗന്ദര്യത്തിന്റെ രഹസ്യം. യോഗ ചെയ്യുന്ന ചിത്രങ്ങളും നടി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്.

Loading...

രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണ് ഇപ്പോള്‍ നടി. കീര്‍ത്തി ചക്ര, ടൈഗര്‍ സിന്ദഗി, ഭാഗ് മില്‍ഖ ഭാഗ്, ഡോണ്‍ 2, ലക്ഷ്യ തുടങ്ങിയ ചിത്രങ്ങളിലൂടെ സുപരിചിതനായ നവാബ് ഷായാണ് പൂജയുടെ കാമുകന്‍. ഇരുവരും ഉടന്‍ തന്നെ വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

1993 ല്‍ ഫെമിന മിസ് ഇന്ത്യ കിരീടം സ്വന്തമാക്കിയ പൂജ ആസൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. വിരാസത്, ഒരുവന്‍, ജോടി നമ്ബര്‍ വണ്‍ തുടങ്ങി മുപ്പതോളം ചിത്രങ്ങളില്‍ വേഷമിട്ടു. 2003 ല്‍ ഡോക്ടര്‍ സോനു എസ്. അലുവാലിയയെ പൂജ വിവാഹം ചെയ്തു. വിവാഹത്തിന് ശേഷം പൂജ അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തു. 2011 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു.