ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ പൂജാ ബത്ര വിവാഹിതയാകുന്നു; വരന്‍ നവാബ്

 

നടി പൂജാ ബത്ര വിവാഹിതയാകുന്നു. നടന്‍ നവാബ് ഷായുമായി പൂജ ബത്രയുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും ഉടന്‍ തന്നെ വിവാഹിതരാകുമെന്നുമാണ് റിപ്പോര്‍ട്ട്.

പ്രണയത്തിലാണെന്നുള്ള സൂചനകള്‍ നല്‍കി പൂജ ബത്ര തന്നെയാണ് ആദ്യം സാമൂഹ്യമാധ്യമത്തില്‍ ഫോട്ടോ ഷെയര്‍ ചെയ്തത്. പിന്നീട് നവാബ് ഷായ്‌ക്കൊന്നിച്ചുള്ള ഫോട്ടോയും ഷെയര്‍ ചെയ്തു. കീര്‍ത്തിചക്ര, രൌദ്രം തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ച താരമാണ് നവാബ്.

അതേസമയം മോഹന്‍ലാലിന്റെ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് പൂജ ബത്ര. 1993ല്‍ ഫെമിന മിസ് ഇന്ത്യ കിരീടം സ്വന്തമാക്കിയ പൂജ ബത്ര ഹിന്ദി, തമിഴ് സിനിമകളിലും സജീവമാണ്. 2003ല്‍ ഡോക്ടര്‍ സോനു എസ് അലുവാലിയയുമായി പൂജ ബത്രയുടെ വിവാഹം കഴിഞ്ഞിരുന്നു. 2011ല്‍ ആണ് സോനു എസ് അലുവാലിയയും പൂജ ബത്രയും വിവാഹമോചിതരായത്.