കിടക്ക പങ്കിടുന്ന ദൃശ്യങ്ങൾ ; തന്നോട് ഇത് വേണ്ടായിരുന്നെന്ന് മുൻ മിസ് ഇന്ത്യ

വിശ്വാസ വഞ്ചന പൊതുവെ പ്രണയികൾ പൊറുക്കുന്ന കാര്യമല്ല. അതവരെ തളർത്തിക്കളയും. മുൻ മിസ് ഇന്ത്യയും, ബോളിവുഡ് താരവുമായി പൂജ ചോപ്രയ്ക്കാണ് ഈയിടെ പ്രണയ വഞ്ചനയുടെ ദു: ഖം അനുഭവിക്കേണ്ടി വന്നത്.

പൂജയുടെ കാമുകൻ വിശ്വാസ വഞ്ചന കാണിക്കുകയായിരുന്നു. കാമുകന്റെ മുൻകാമുകി അയച്ച രണ്ടു ചിത്രങ്ങളാണ് പൂജയെ തളർത്തിയത്. ബോളിവുഡ് ഗോസിപ്പ് സൈറ്റുകളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

Loading...

മുൻ കാമുകിക്കൊപ്പം കിടക്ക പങ്കിടുന്ന ദൃശ്യങ്ങളാണ് നടിക്ക് ലഭിച്ചത്. പൂജയുമായുള്ള ബന്ധം തുടരുന്ന ഘട്ടത്തിലാണ് കാമുകന്റെ ഇത്തരം പ്രവൃത്തി. തന്നെ ചതിച്ചു പോയ കാമുകനോട് പ്രതികാരം തീർക്കാനാണ് അങ്ങനെ ചെയ്തതെന്ന് മുൻ കാമുകി പറയുന്നു.

എന്നാൽ ഫോട്ടോ ലഭിച്ചതിന് പിന്നാലെ കാമുകനെ വിളിച്ച് ബന്ധത്തിൽ നിന്ന് ഒഴിയുകയാണെന്ന് പൂജ വ്യക്തമാക്കിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നീരജ് പാണ്ഡേ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ രണ്ടാംവരവിന് ഒരുങ്ങുകയാണ് മുൻ മിസ് ഇന്ത്യയും സിനിമാ താരവുമായ പൂജ ചോപ്ര. ഈ സന്തോഷകരമായ കാര്യത്തിനിടയിലാണ് ദുഃഖകരമായ ഒരു കാര്യം ഉണ്ടായിരിക്കുന്നത്.