തി​രു​വ​ന​ന്ത​പു​ര​ത്ത് റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന പ്ര​തി​ക്ക് കൊറോണ: വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെ സിഐ ഉള്‍പ്പെടെ 20 പൊലീസുകാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിച്ചു

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് റിമാൻഡ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്പെ​ഷ​ല്‍ സ​ബ് ജ​യി​ലി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന പ്ര​തി​ക്കാണ് കൊറോണ വൈറസ് സ്ഥി​രീ​ക​രി​ച്ചു. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണു ജ​യി​ല്‍ ത​ട​വു​കാ​ര​നു രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. അ​ബ്കാ​രി കേ​സി​ല്‍ ശ​നി​യാ​ഴ്ച വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക്കാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കൊറോണ സ്ഥി​രീ​ക​രി​ച്ച​യാ​ള്‍​ക്ക് 40 വ​യ​സ് പ്രാ​യ​മു​ണ്ട്. ഇ​യാ​ളെ ഉ​ട​ന്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റും.

ഇയാള്‍ക്ക് എങ്ങനെ രോഗം ബാധിച്ചെന്ന് വ്യക്തമല്ല. മദ്യപിച്ച് വാഹനം ഓടിച്ചതിനും മദ്യം സൂക്ഷിച്ചതിനും അക്രമം നടത്തിയതിനുമാണ് വെഞ്ഞാറമൂട് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്. മേയ് 22ന് റിമാന്‍ഡിലായ ഇയാളും രണ്ട് സുഹൃത്തുക്കളും തിരുവനന്തപുരം സെപ്ഷ്യല്‍ ജയിലിലെ നിരീക്ഷണകേന്ദ്രത്തിലായിരുന്നു.‌ മൂ​ന്നു പ്ര​തി​ക​ളെ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ പ​രി​ശോ​ധി​ച്ച​ത്. മൂ​ന്നു പേ​രെ​യും പ്ര​ത്യേ​ക സെ​ല്ലി​ലാ​ണ് പാ​ര്‍​പ്പി​ച്ചി​രു​ന്ന​തെ​ന്ന് ഔദ്യാ​ഗി​ക​വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

Loading...

പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്യു​ന്ന​തി​നു മു​ൻപ് കൊറോണ പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​ക്കി​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇയാളെ അറസ്റ്റ് ചെയ്ത് സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെ സിഐ ഉള്‍പ്പെടെ 20 പൊലീസുകാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിച്ചു. പൂജപ്പുരയിലെ സ്‌പെഷ്യല്‍ സബ് ജയിലിലെ പന്ത്രണ്ടോളം ഉദ്യോഗസ്ഥരോടും നിരീക്ഷണത്തില്‍ പോകാന്‍ ആരോ​ഗ്യവകുപ്പ് നിർദ്ദേശം നൽകി. ഇന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന 14 ജീവനക്കാര്‍ ജയിലില്‍ തന്നെ തുടരും. ഇന്ന് ഡ്യൂട്ടി കഴിഞ്ഞ് പുറത്തുപോയവര്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയണമെന്നാണ് നിര്‍ദേശം.