അമ്പലത്തിലെത്തിയ പത്താംക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരി അറസ്റ്റില്‍

സംസ്ഥാനത്ത് കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ പെരുകുന്നു. സംസ്ഥാനത്ത് ഒന്നര മണിക്കൂറില്‍ ഒരു കുട്ടി വീതം പീഡിപ്പിക്കപ്പെടുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുട്ടികളെ പീഡിപ്പിക്കുന്നതിനായി അച്ചനും അമ്മയും അടക്കം കൂട്ടു നില്‍ക്കുന്ന കാലത്തിലൂടെയാണ് നാം ജീവിച്ചുപോകുന്നത്. മദ്രസ അധ്യാപകനും പള്ളിയിലച്ഛനും പൂജാരിയും കുട്ടികളെ പീഡിപ്പിക്കുന്നു. ഈഞ്ചക്കലില്‍ പരീക്ഷാ പേടി പരിഹാരത്തിനായി ക്ഷേത്രത്തിലെത്തിയ 10 ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരി അറസ്റ്റിലായി. വിദ്യാര്‍ത്ഥിനിയെ വിശ്രമ കേന്ദ്രത്തിലെത്തിച്ചാണ് പൂജാരി പീഡിപ്പിക്കാന്‍ ശ്രമം നടത്തിയത്. ഈഞ്ചക്കല്‍ സുബാഷ് നഗറിലുള്ള ക്ഷേത്രത്തിലെ പൂജാരിയായ ബാലരാമപുരം പെരിങ്ങമല സ്വദേശി മണിയപ്പന്‍ (മണി സ്വാമി 55) ആണു പിടിയിലായത്.

പരീക്ഷാ പേടി മാറ്റണമെന്ന ആവശ്യവുമായി ഒരാഴ്ച മുന്‍പാണ് അമ്മയ്ക്കൊപ്പം വിദ്യാര്‍ത്ഥിനി ക്ഷേത്രത്തിലെത്തിയത്. തിരക്കായതിനാല്‍ നാലു ദിവസം കഴിഞ്ഞു വരാന്‍ പൂജാരി ആവശ്യപ്പെട്ടു. ഇതനുസരിച്ചു കഴിഞ്ഞ ദിവസം പെണ്‍കുട്ടി തനിച്ചു ക്ഷേത്രത്തിലെത്തി. നട അടയ്ക്കുന്നതുവരെ പെണ്‍കുട്ടിയെ മാറ്റി നിര്‍ത്തി. ശേഷം ശ്രീകോവിലിനു പിന്നിലുള്ള ഇരുനില കെട്ടിടത്തില്‍ കൊണ്ടുപോയി ഉപവ്രിക്കുകയായിരുന്നു. അവിടെ നിന്നു ഇറങ്ങി ഓടിയ പെണ്‍കുട്ടി വീട്ടുകാരെ കാര്യം അറിയിച്ചു. വീട്ടുകാര്‍ അന്നു തന്നെ ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു പോക്സോ നിയമം ചുമത്തി പ്രതിയെ അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പൂജാരിയെ റിമാന്‍ഡു ചെയ്തു.

Loading...

പൊതുവെ കുട്ടികള്‍നേരിടുന്ന ലൈംഗിക അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ രക്ഷിതാക്കള്‍ക്ക് സമ്മതമല്ല. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നവയാണെങ്കില്‍ ഫോറന്‍സിക്ക് റിപ്പോര്‍ട്ടുകളുടെ അഭാവം കാരണം സ്തംഭനാവസ്ഥയിലുമാണ്. ക്രൂരപീഡനം ഏല്‍ക്കുന്ന കുഞ്ഞുങ്ങള്‍ നീതിനിഷേധം കൂടി സഹിക്കേണ്ട സ്ഥിതായാണ് ഉണ്ടായിരിക്കുന്നത്. ബലാത്സംഗകേസുകളില്‍ വൈദ്യപരിശോധന നടത്താന്‍ ലാബുള്‍പ്പെടെയുള്ള സംവിധാനങ്ങളില്ലാത്തതാണ് പ്രധാനപ്രശ്നം. ഫോറന്‍സിക് ജീവനക്കാരുടെ എണ്ണവും കുറവാണ്. വര്‍ഷം ശരാശരി 15 ശതമാനം കേസുകളില്‍ മാത്രമേ വിചാരണനടപടികള്‍ പൂര്‍ത്തിയാകുന്നുള്ളു.