‘നിങ്ങള്‍ക്ക് ഈ കപ്പ് ഇരിക്കട്ടെ’,അഭിനന്ദന്‍ വര്‍ദ്ധമാനെ കളിയാക്കിയ പാക് പരസ്യത്തിന് പൂനം പാണ്ഡെയുടെ ചുട്ട മറുപടി: വസ്ത്രം ഊരി പൂനത്തിന്റെ പ്രതിഷേധം: വീഡിയോ കാണാം

ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിച്ച പാക് പോര്‍വിമാനത്തെ തുരത്തുന്നതിനിടെ പാകിസ്താന്റെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പരിഹസിച്ച് പാക് ടെലിവിഷനില്‍ വന്ന പരസ്യം വലിയ വിവാദമാണ് സൃഷ്ടിച്ചത്.

അഭിനന്ദനെ പരിഹസിച്ച പരസ്യത്തിന് മറുപടിയുമായി വന്നിരിക്കുകയാണ് ബോളിവുഡ് നടി പൂനം പാണ്ഡെ. ബ്രാ, ഊരിയായിരുന്നു പൂനത്തിന്റെ പ്രതിഷേധം.

Loading...

പാകിസ്ഥാന്‍ ടീ കപ്പുകൊണ്ട് തൃപ്തരാവേണ്ട നിങ്ങള്‍ക്ക് ഞാന്‍ ഡി കപ്പു തരാം എന്ന് പറഞ്ഞാണ് പൂനം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെയാണ് വാട്സ് ആപ്പില്‍ ഈ പരസ്യം കണ്ടതെന്നും അദ്ദേഹത്തെ അവഹേളിക്കുന്നത് ശരിയല്ലെന്നും പൂനം പറയുന്നു.

പാക് സൈന്യത്തിന്റെ പിടിയിലായ അഭിനന്ദനെ ചോദ്യം ചെയ്യുന്ന വീഡിയോ പാക് സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. ഇതില്‍ ചായ കുടിച്ചായിരുന്നു പാക് സൈനികരുടെ ചോദ്യങ്ങള്‍ക്ക് അഭിനന്ദന്‍ ഉത്തരം നല്‍കിയത്. ഈ വീഡിയോയുടെ അനുകരണമാണ് പാക് ടിവിയില്‍ പ്രത്യക്ഷപ്പെട്ട പരസ്യം. പക്ഷേ ഇത് അങ്ങേയറ്റം പരിഹസിക്കുന്ന രീതിയിലുള്ളതാണ്.

അഭിനന്ദനെപ്പോലെ തോന്നിക്കുന്ന, അതുപോലെ മീശയുള്ള ഒരാളാണ് പരസ്യത്തിലുള്ളത്. ഇയാളോട് ഇന്ത്യയുടെ പ്ലേയിങ് ഇലവനെക്കുറിച്ചും ടോസ് കിട്ടിയാല്‍ ഇന്ത്യന്‍ ടീം സ്വീകരിക്കാന്‍ പോകുന്ന തന്ത്രങ്ങളെ കുറിച്ചും ചോദിക്കുന്നുണ്ട്. എല്ലാ ചോദ്യങ്ങള്‍ക്കും ‘ക്ഷമിക്കണം, ഇതിനെക്കുറിച്ച് നിങ്ങളോട് എനിക്ക് വെളിപ്പെടുത്താനാവില്ല’ എന്നാണ് ഇയാള്‍ മറുപടി നല്‍കുന്നത്.