കോമണ്‍വെല്‍ത്ത് സ്വര്‍ണ മെഡല്‍ ജേതാവ് പൂനം യാദവിന് നേരെ അജ്ഞാതരുടെ ആക്രമണം

ഉത്തർപ്രദേശ്: കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വ് പൂ​നം യാ​ദ​വി​നു ക​ല്ലേ​റി​ൽ പ​രി​ക്ക്. ഗോ​ൾ​കോ​സ്റ്റി​ൽ ഭാ​ര​ദ്വോ​ഹ​ന​ത്തി​ൽ സ്വ​ർ​ണം ക​ര​സ്ഥ​മാ​ക്കി​യ പൂ​നം വെ​ള്ളി​യാ​ഴ്ച​യാ​ണ് സ്വ​ന്തം നാ​ടാ​യ ദ​ന്ദു​പു​രി​ൽ എ​ത്തി​യ​ത്. ശ​നി​യാ​ഴ്ച മും​ഗ്വാ​റി​ലു​ള്ള അ​മ്മാ​വ​ൻ കൈ​ലാ​ഷി​നെ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ആ​ക്ര​മ​ണ​ത്തി​നു ഇ​ര​യാ​യ​ത്.

കല്ലേറിനെതിരെ പൂനം യാദവ് പൊലീസിൽ പരാതി നൽകി. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൂ​നം മും​ഗ്വാ​റി​ൽ എ​ത്തു​മ്പോ​ൾ കൈ​ലാ​ഷും അ​യ​ൽ​വാ​സി​ക​ളും ത​മ്മി​ൽ ഭൂ​മി സം​ബ​ന്ധി​ച്ച് ത​ർ​ക്കം ന​ട​ക്കു​ക​യാ​യി​രു​ന്നുവെന്നും. ഈ ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ൽ കലാശിക്കുകയും ഇതിനെടെയാണ് പൂനം യാദവ് കല്ലേറ് കൊണ്ടതെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അച്ഛനും അമ്മാവനും സഹോദരനും പൂനത്തെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അപ്രതീക്ഷിത ആക്രമണത്തെ പ്രതിരോധിക്കാന്‍ അവര്‍ക്കായില്ല. പൂനം നല്‍കിയ സന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസ് സുരക്ഷാവലയം തീര്‍ത്താണ് പൂനത്തെ രക്ഷിച്ചത്. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് താരത്തെയും കുടുംബാംഗങ്ങളെയും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. ഇഷ്ടികയും കല്ലും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

ഗോള്‍ഡ് കോസ്റ്റില്‍ 69 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയ താരമാണ് പൂനം.

Top