‘അന്ന് ഞാന്‍ 21കാരി നടി; ഇയാള്‍ 20കാരന്‍ വിദ്യാര്‍ഥി; ഹൃദയമിടിപ്പ് കൂടി; പൂര്‍ണിമ

കൊച്ചി; വിവാഹജീവിതത്തിന്റെ പതിനേഴാം വാര്‍ഷികത്തില്‍ നടി പൂര്‍ണിമ ഇന്ദ്രജിത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. തങ്ങളുടെ പ്രണയകാലം ഓര്‍മ്മിപ്പിക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് പൂര്‍ണിമയുടെ കുറിപ്പ്.

ആ ചിത്രം പകര്‍ത്തിയത് ഇന്ദ്രജിത്തിന്റെ അമ്മ മല്ലിക സുകുമാരനാണെന്നും ഞങ്ങളുടെ പ്രണയം അമ്മ മനസ്സിലാക്കിയോ എന്നറിയാതെ തൊണ്ടവരണ്ടാണ് ഇരുവരും ചിത്രത്തിന് പോസ് ചെയ്തതെന്നും പൂര്‍ണിമ പറയുന്നു. വളരെ രസകരമായ രീതിയിലാണ് പൂര്‍ണിമയുടെ കുറിപ്പ്. കുറിപ്പ് മനോഹരമെന്നാണ് മിക്ക ആരാധകരുടെയും കമന്റുകള്‍.

Loading...

പൂര്‍ണിമയുടെ കുറിപ്പ്

ഇത് ഞങ്ങളൊരുമിച്ചുള്ള ആദ്യ ഫോട്ടോ.. ഈ ദിവസമാണ് എന്നെ ഇയാള്‍ പ്രൊപ്പോസ് ചെയ്യുന്നത്. അന്ന് എനിക്ക് ഇരുപത്തിയൊന്ന് വയസ്സും ഇയാള്‍ക്ക് ഇരുപതും. ഞാനൊരു നടിയും. ഇയാള്‍ വിദ്യാര്‍ഥിയും.

ആ ദിവസം ഞാന്‍ നല്ലപേലെ ഓര്‍ക്കുന്നു. ഓഹ്!! ഞങ്ങള്‍ കടുത്ത പ്രണയത്തിലായിരുന്നു. ഹൃദയമിടിപ്പുകളുടെ വേഗം കൂടി..തൊണ്ട വരണ്ട അവസ്ഥയിലാണ് നില്‍ക്കുന്നത്.

ഒരു കാര്യം കൂടി. ആ ചിത്രം പകര്‍ത്തിയത് ആരാണെന്ന് ഊഹിക്കാമോ? മല്ലിക സുകുമാരനാണ് ആ ചിത്രത്തിന്റെ ഉടമ.

എനിക്ക് അന്നറിയില്ല. ഞങ്ങളുടെ തലയില്‍ പുകയുന്നതെല്ലാം അമ്മയ്ക്കന്ന് മനസിലായിരുന്നോ എന്ന്…ഇന്ന് ശരിക്കുമറിയാം. എല്ലാമറിഞ്ഞിരിക്കും. മൂന്ന് വര്‍ഷത്തെ പ്രണയകാലം.. പതിനേഴുവര്‍ഷത്തെ വിവാഹജീവിതം…ഹാപ്പി ആനിവേഴ്‌സറി ഇന്ദ്രാ..