മക്കളെ ഇഷ്ടമുള്ളത് ധരിക്കാന്‍ അനുവദിക്കുന്ന കൂള്‍ മമ്മിയാണോ നിങ്ങള്‍ എന്ന് പൂര്‍ണിമയോട് ആരാധകരുടെ ചോദ്യം

മലയാളികളുടെ പ്രിയ നായികയാണ് പൂര്‍ണിമ ഇന്ദ്രജിത്ത് . വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന പൂര്‍ണിമ നല്ല അമ്മയും ഭാര്യയും എന്ന നിലയില്‍ മാത്രമല്ല, മികച്ച ഒരു ഫാഷന്‍ ഡിസൈനര്‍ എന്ന നിലയിലും തിളങ്ങി നില്ക്കുകയാണ്. പ്രാണ എന്ന തന്റെ വസ്ത്രാലങ്കാര ബിസിനസുമായി തിരക്കിയിലായ നടി സോഷ്യല്‍മീഡിയയിലും സജീവമാണ്.

ഇന്‍സ്‌റാഗ്രാമിലെ നിറ സാന്നിധ്യമായ സെലിബ്രിറ്റികളുടെ കൂട്ടത്തില്‍ ഒരാളാണ് പൂര്‍ണ്ണിമയും. താന്‍ വ്യക്തിമുദ്ര പതിപ്പിച്ച രംഗങ്ങളിലെയും കുടുംബത്തിന്റെയും ഒപ്പമുള്ള നിമിഷങ്ങള്‍ പകര്‍ത്തി പൂര്‍ണ്ണിമ ഇവിടെ പോസ്റ്റ് ചെയ്യാറുണ്ട്. ഭര്‍ത്താവ് ഇന്ദ്രജിത്തും മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും അമ്മായി മല്ലിക സുകുമാരനും, സ്വന്തം അച്ഛനും അമ്മയും അനുജത്തിയും അവരുടെ കുടുംബവും എന്നിങ്ങനെ പോകുന്നു പൂര്‍ണ്ണിമ വിശേഷം പങ്കു വയ്ക്കുന്നവരുടെ നിര.

Loading...

അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവദിക്കുന്നതിനിടെ
‘മക്കളെ ഇഷ്ടമുള്ളത് ധരിക്കാന്‍ അനുവദിക്കുന്ന കൂള്‍ മമ്മിയാണോ നിങ്ങള്‍’ എന്നായിരുന്നു ഒരാള്‍ക്ക് അറിയേണ്ടിയിരുന്നത്. ഇതിന് പൂര്‍ണിമ നല്കിയ മറുപടിയാണ് ഇ്‌പ്പോള്‍ സോഷ്യല്‍മീഡിയിയില്‍ കൈയ്യടി നേടുന്നത്.

പൂര്‍ണ്ണിമയുടെ മറുപടി വസ്ത്രധാരണത്തെ പറ്റിയേ ആയിരുന്നില്ല. ഞാന്‍ അവരുടെ ചിന്താഗതിയാണ് ശ്രദ്ധിക്കുന്നത്, വസ്ത്രങ്ങളല്ല. നിങ്ങളുടെ അന്തസ്സും മൂല്യങ്ങളും ചിന്തയിലാണ് ഉണ്ടാവേണ്ടത്. നിങ്ങള്‍ നിങ്ങളെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും ചിന്തിക്കുന്നതും അങ്ങനെത്തന്നെയാവണം,’ ഒരു സ്മൈലിയോട് കൂടി പൂര്‍ണ്ണിമ മറുപടി നല്‍കിയത് ഇങ്ങനെയായിരുന്നു.

പൂര്‍ണിമയെ പോലെ മക്കളും മിന്നും താരങ്ങളാണ്. രണ്ടു പെണ്മക്കളാണ് പൂര്‍ണിമക്കും ഇന്ദ്രജിത്തിനും. പ്രാര്‍ത്ഥന, നക്ഷത്ര. പ്രാര്‍ത്ഥന ഇതിനോടകം തന്നെ സംഗീത ലോകത്ത് സാന്നിധ്യം അറിയിച്ച്‌ കഴിഞ്ഞു.