ഹവാന: ക്യൂബയിലെ വിപ്ലവ ചതുരത്തില്‍ ഇക്വിലാബിനു പകരം ഹല്ലേല്ലൂയ്യ മുഴങ്ങി. ലാറ്റീന്‍ അമേരിയ്കയുടെ സ്വന്തം പൊപ്പ് അവരുടെ മാതൃഭാഷയില്‍ കുര്‍ബ്ബാന അര്‍പ്പിച്ചു. പതിനായിരങ്ങള്‍ പാപ്പയെ ഒരു നോക്കുകാണാന്‍ ചതുരത്തിലെത്തി കുര്‍ബ്ബാനയില്‍ പങ്കുകൊണ്ടു. ക്യൂബയുടെ പ്രസിഡന്റു റൗള്‍ കാസ്ട്രോ കുര്‍ബ്ബാനയില്‍ പങ്കെടുത്തു. കത്തോലിക്കനല്ലേങ്കിലും പ്രസിഡന്റു കുര്‍ബ്ബാനയില്‍ പങ്കെടുത്തതു അന്തര്‍ദേശീയതരത്തില്‍ വാര്‍ത്തയായി. ഫിഡല്‍ കാസ്ട്രോ കൂടി കാഴ്ചനടത്തുന്നുണ്ടു. വര്‍ഷങ്ങളായി അമേരിയ്കയുടെ ഉപരോധത്തില്‍ പെട്ടു സാമ്പതികമായി ബുദ്ധിമുട്ടിയിരുന്ന ക്യൂബ മാര്‍പാപ്പയുടെ അനുരഞ്ജന ശ്രമത്തിന്റെ ഫലമായി അമേരിയ്ക ഉപരോധം പിന്‍വലിച്ചിരുന്നു. മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചു 3500 തടവുകാരെ ക്യൂബ വിട്ടയച്ച് പുതിയ തുടക്കത്തിന്റെ അടയാളം കാണീക്കുകയും ചെയ്തിരുന്നു.

popein kyuba

ക്യൂബയില്‍ നിന്ന് സെപ്റ്റംബര്‍ 22ന് അമേരിക്കയിലേക്ക് പോകുന്ന മാര്‍പാപ്പ യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യും.1998ല്‍ ജോണ്‍ പോള്‍ രണ്ടാമനാണ് ക്യൂബയിലെ ത്തിയ ആദ്യ മാര്‍പാപ്പ. ഇതിന് ശേഷമാണ് ഫിദല്‍ കാസ്ട്രോ രാജ്യത്ത് ക്രിസ്തുമസിന് പൊതുഅവധി പ്രഖ്യാപിക്കുകയും നിരീശ്വര രാഷ്ട്രം എന്ന പ്രയോഗം ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തത്. ഫ്രാന്‍സിസ് മാര്‍പാപ്പക്ക് എന്തും പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് സന്ദര്‍ശനത്തിന് മുന്നോടിയായി ക്യൂബ വ്യക്തമാക്കിയിരുന്നു.അരനൂറ്റാണ്ടിന് ശേഷം യു.എസ്^ക്യൂബ ബന്ധം പുനഃസ്ഥാപിക്കുന്നതിന് ഫ്രാന്‍സിസ് മാര്‍പാപ്പ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. സെപ്റ്റംബര്‍ 27ന് മാര്‍പാപ്പ റോമിലേക്ക് മടങ്ങും.